കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ സി.പി.എം പ്രവര്‍ത്തകന്‍ മുരളിയെ കുത്തി കൊലപെടുത്തിയതിന് പിന്നില്‍ ആര്‍.എസ്.എസ് നേതൃത്വത്തിന്റെ ഗൂഡാലോചനയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മുരളിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു പിണറായി. മുരളിയുടെ ഭാര്യയെയും മറ്റ് ബന്ധുക്കളെയും ആശ്വസിപ്പിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി കൊലപാതക കേസില്‍ ആര്.എസ്സ്.എസ്സ് നേതൃത്വത്തെ പ്രീണിപ്പിക്കുന്ന നിലപാടാണ് അഭ്യന്തര വകുപ്പിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും പറഞ്ഞു. അന്വേഷണം കാര്യക്ഷമമായി പോകാത്തതിന് കാരണം ഇതാണെന്നും പിണറായി കുറ്റപെടുത്തി.
അതിനിടെ മുരളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള സ്വദേശി മിഥുന്‍, മധൂര്‍ കുതിരപ്പാടി സ്വദേശി വരദരാജന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍ സഞ്ചരിച്ച ബൈക്കില്‍ ഒന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ നേരിട്ട് നാല് പേര്‍ക്കാണ് പങ്കുള്ളതെന്ന് പോലീസ് വ്യക്തമാക്കിയിരുന്നെങ്കിലും പ്രതികളെ രക്ഷപെടാന്‍ സഹായിച്ച കാസര്‍കോട് സ്വദേശികളായവരെ കുറിച്ചും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവരെയും പ്രതിപട്ടികയില്‍ ഉള്‍പെടുത്തും. മുഖ്യപ്രതി കുമ്പളയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ശരത്തിനെയും കുതിരപ്പാടി സ്വദേശി ദിനുവിനെയും പിടികൂടാനായിട്ടില്ല.