കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിന് ഹൈക്കോടതിയുടെ ഭാഗിക അംഗീകാരം. ഫൈവ് സ്റ്റാറുകള്‍ക്കൊപ്പം ഫോര്‍ സ്റ്റാറുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ രണ്ടു, ത്രീ സ്റ്റുകളുടെ ബാര്‍ ലൈസന്‍സ് റദ്ദാക്കുന്ന നടപടി ശരിവച്ചു. ഫൈവ് സ്റ്റാറുകള്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന സര്‍ക്കാര്‍ നയം കോടതി അംഗീകരിച്ചില്ല. ഫോര്‍ സ്റ്റാറുകള്‍ക്ക് ബാറുകള്‍ കൂടി ഈ സാന്പത്തിക വര്‍ഷം തുറന്നുപ്രവര്‍ത്തിക്കണം. ഫോര്‍, ഫൈവ് സ്റ്റാറുകളെ ഒന്നായി പരിഗണിക്കണമെന്നും അല്ലാത്ത പക്ഷം സ്വാഭാവിക നീതിയുടെ ലംഘനമാണെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് സുരേന്ദ്രമോഹന്‍ വ്യക്തമാക്കി.
ബാറുകള്‍ തരംതിരിച്ചത് വ്യക്തമായ രേഖകളില്ലാതെയാണ്. ജസ്റ്റീസ് എം.രാമചന്ദ്രന്‍ കമ്മിഷന്റെ ശിപാര്‍ശ സര്‍ക്കാര്‍ പരിഗണിച്ചുവെന്ന് പറയുന്നുണ്ടെങ്കിലൂം മദ്യനയത്തില്‍ കാണുന്നില്ല. ടാക്‌സ് സെക്രട്ടറി ശിപാര്‍ശ പരിഗണിച്ചുവെങ്കിലും നയത്തില്‍ വ്യക്തല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
എന്നാല്‍ വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് ബാറുടമകള്‍ അറിയിച്ചു. മദ്യനയം അംഗീകരിക്കപ്പെട്ടുവെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍ പറഞ്ഞു. സര്‍ക്കാരിന്റെ മദ്യനയത്തില്‍ വലിയൊരു പിന്തുണയാണ് ലഭിച്ചതെന്നും സുധീരന്‍ പറഞ്ഞു.
ഫോര്‍ സ്റ്റാറുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ കോടതി അനുമതി നല്‍കിയതോടെ സംസ്ഥാനത്ത് തുറന്നു പ്രവര്‍ത്തിക്കുന്ന ബാറുകളുടെ എണ്ണം 62 ആകും. 21 ഫൈസ് സ്റ്റാറുകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതോടൊപ്പം 33 ഫോര്‍ സ്റ്റാറുകളും എട്ട് ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് ലഭിക്കും.
സര്‍ക്കാരിന്റെ മദ്യനയം വിവേചനപരമാണെന്ന് ആരോപിച്ച് ബാറുടമകള്‍ സമര്‍പ്പിച്ച 83 ഹര്‍ജികള്‍ പരിഗണിച്ചാണ് കോടതിയുടെ വിധി. ഒരു മാസം കൊണ്ടാണ് ഹര്‍ജികളില്‍ തീര്‍പ്പുണ്ടായത്. ഹൈക്കോടതി വിധി വരെ തുറന്നുപ്രവര്‍ത്തിക്കാന്‍ സുപ്രീം കോടതി നേരത്തെ 312 ബാറുകള്‍ക്ക് അനുമതി നല്‍കിയിരുന്നു.








