Home » » കുട്ടികടത്ത് സിബിഐ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി ശിപാര്‍ശ.

കുട്ടികടത്ത് സിബിഐ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി ശിപാര്‍ശ.

Written By Unknown on Thursday, 30 October 2014 | 04:48

ന്യൂഡല്‍ഹി: കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്ക് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുന്ന സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് അമിക്കസ് ക്യൂറി ശിപാര്‍ശ. സുപ്രീം കോടതിയിലാണ് അമിക്കസ് ക്യുറി അപര്‍ണ ഭട്ട് ശിപാര്‍ശ നല്‍കിയത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന് നിയമവിരുദ്ധമായി അനാഥാലയങ്ങളില്‍ പാര്‍പ്പിക്കുന്നുണ്ടെന്നും ഇവരുടെ പേരില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

മുക്കം അനാഥാലയത്തിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്നൂം കുട്ടികളെ കൊണ്ടുവന്ന സംഭവം അമിക്കസ് ക്യൂറി അന്വേഷിച്ചിരുന്നു. മുക്കം അനാഥാലയത്തിന് ബാലവകാശ കമ്മിഷന്റെ അംഗീകാരമില്ലെന്നും അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ അനാഥാലയത്തിന് അനുകൂലമായി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കേരള സര്‍ക്കാര്‍ അനാഥാലയത്തിന് ഓര്‍ഫനേജ് നിയമപ്രകാരമുള്ള ലൈസന്‍സ് ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.