Home » » വേശ്യാവൃത്തിയുടെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത് നടിയെ അമ്മയോടൊപ്പം വിട്ടയക്കാന്‍ കോടതി വിധി.

വേശ്യാവൃത്തിയുടെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത് നടിയെ അമ്മയോടൊപ്പം വിട്ടയക്കാന്‍ കോടതി വിധി.

Written By Unknown on Thursday, 30 October 2014 | 07:17

ഹൈദരാബാദ്: വേശ്യാവൃത്തിയുടെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത് പുനരധിവാസ കേന്ദ്രത്തിലാക്കിയ തെലുങ്ക് നടി ശ്വേത ബസുവിനെ അമ്മയോടൊപ്പം വിട്ടയക്കാന്‍ കോടതി വിധി. ദേശീയ അവാര്‍ഡ് നേടിയ തെലുങ്ക് നടി ശ്വേതാ ബസു പ്രസാദിനെയാണ് അമ്മയുടെ കൂടെ വിടാന്‍ സെഷന്‍സ് കോടതി ഉത്തരവിട്ടത്.ആറു മാസത്തേക്ക് പുനരധിവാസ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കണമെന്ന കീഴ് കോടതി വിധി ചോദ്യം ചെയ്ത് അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. മകളെ വീട്ടില്‍ അയക്കാതെ പുനരധിവാസ കേന്ദ്രത്തിലാക്കാനുള്ള നടപടി മൌലികാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അമ്മ പരാതി നല്‍കിയത്.സെപറ്റംബര്‍ ആദ്യവാരമാണ് ദൈരാബാദിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ റെയ്ഡ് ചെയ്ത് ശ്വേതയെ  പൊലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ കേന്ദ്രമായി പ്രവര്‍ത്തിച്ച സെക്‌സ് റാക്കറ്റാണ് പിടിയിലായത് എന്നാണ് പൊലീസ് കേസ്. സിനിമ ഇല്ലാതായ സാഹചര്യത്തില്‍ ഗതികെട്ട് വേശ്യാവൃത്തിയിലേക്ക് തിരിഞ്ഞതാണന്ന് ശ്വേത പറഞ്ഞതായി പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശ്വേത വേശ്യാവൃത്തി സ്വീകരിച്ചുവെന്ന് സമ്മതിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഇതിനിടെയാണ് ശ്വേതയെ ആറുമാസത്തേക്ക് പുനരധിവാസ കേന്ദ്രത്തില്‍ അടക്കാന്‍ കീഴ്കോടതി വിധിച്ചത്. ഇതിന് എതിരെയാണ് അമ്മ കോടതിയെ സമീപിച്ചത്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.