തിരുവനന്തപുരം: എറണാകുളം മറൈന്‍ ഡ്രൈവില്‍ നടക്കാനിരിക്കുന്ന ചുംബന സമരത്തെ അനുകൂലിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി ടി ബല്‍റാമും സിപിഎം പാര്‍ലമെന്റ് അംഗം എം ബി രാജേഷും രംഗത്തെത്തി. ഫെയ്‌സ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഇരുവരും സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയത്.
'കിസ് ഓഫ് ലവ്' എന്ന പരിപാടിയോട് ആശയപരമായി യോജിക്കാനും വിയോജിക്കാനും എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നു പറയുന്ന വി ടി ബല്‍റാം എംഎല്‍എയുടെ പോസ്റ്റില്‍ ഭരണകൂടത്തിന്റെ അധികാരം ഉപയോഗിച്ചോ സദാചാര ഗുണ്ടകളെ കയറൂരി വിട്ടോ സമാധാനപരമായ സമരത്തെ അടിച്ചമര്‍ത്തരുതെന്നും വ്യക്തമാക്കുന്നു.
വ്യക്തിസ്വതന്ത്ര്യത്തെ ബഹുമാനിക്കുന്ന കോണ്‍ഗ്രസും യുവജനവിഭാഗമായ യൂത്ത് കോണ്‍ഗ്രസ് സദാചാര പോലീസ് ചമയരുതെന്നും അതിന്റെ പേരില്‍ നടക്കുന്ന ഗുണ്ടായിസത്തിന്റെ ഭാഗമാകരുതെന്നും ബല്‍റാം തന്റെ പോസ്റ്റില്‍ കുറിക്കുന്നു. സദാചാര പോലീസിങ്ങിനെ ന്യായീകരിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വാക്താക്കളായി ചാനല്‍ ചര്‍ച്ചയ്ക്കിറങ്ങുന്നവരോടുള്ള നിലപാട് സംഘടനാ നേതാക്കള്‍ വ്യക്തമാക്കണമെന്നും ബല്‍റാം ആവശ്യപ്പെടുന്നു.
മണിപ്പൂരിലെ സ്ത്രീകള്‍ സൈനിക ആസ്ഥാനത്തേക്ക് നഗ്നരായി പ്രതിഷേധിച്ചതില്‍ ആരും അശ്ലീലം കണ്ടില്ല എന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് എംബി രാജേഷ് എംപിയുടെ പോസ്റ്റ്. മെക്‌സിക്കന്‍ കവി ഒക്‌ടോവിയോ പാസിന്റെ കവിതാ ശകലമായ ''..രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു'' എന്ന വരിയോടെയാണ് രാജേഷിന്റെ പോസ്റ്റ് അവസാനിക്കുന്നത്.