Home » » ക്വാറികളിലെ രാഷ്‌ട്രിയം കോര്‍പ്പറേറ്റുകള്‍ പിടിമുറുക്കുന്നു.

ക്വാറികളിലെ രാഷ്‌ട്രിയം കോര്‍പ്പറേറ്റുകള്‍ പിടിമുറുക്കുന്നു.

Written By Unknown on Thursday, 30 October 2014 | 07:52


 
കേരളത്തിലെ ക്വാറി മേഖലകള്‍ കോര്‍പ്പറേറ്റുകള്‍ കൈയ്യടക്കാനുള്ള ശ്രമം. കൊണ്ടോട്ടിയില്‍ പ്രമുഖ മന്ത്രിയുടെ ജേഷ്‌ട സഹോദരന്റെ മകന്‌ ക്വാറിക്ക്‌ അനുയോജ്യമായ ഏക്കര്‍ കണക്കിന്‌ ഭൂമി റവന്യു വകുപ്പില്‍ നിന്ന്‌ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലേക്ക്‌ ഈ മേഖലയെ മാറ്റിയത്‌ ഗൂഡലക്ഷ്യത്തോടെ.ചെറുകിട ക്വാറികള്‍ അടച്ചുപൂട്ടി കമ്പനികളെ ഏല്‍പ്പിക്കാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നുവെന്ന്‌ ക്രഷര്‍ ക്വാറി സംയുക്ത സമര സമിതി.
 മണല്‍ നിരോധനത്തിന്റെ മറവില്‍ ക്വാറികള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമം രാഷ്‌ട്രീയ പ്രേരിതമായിരുന്നു.കരിങ്കല്‍ അടി അളവില്‍ നിന്ന്‌ ഭാരത്തിന്‌ വില നിശ്ചയിക്കപ്പെടുകയും ചെയ്യും. 2017 ഓടെ ചെറുകിട ക്വാറികള്‍ അടച്ചുപൂട്ടപ്പെടുമെന്ന്‌ ക്രഷര്‍ ക്വാറി സംയുക്ത സമര സമിതി. അനധികൃത ക്വാറികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നില്ല അഞ്ച്‌ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്നവയാണ്‌ മുഴുവന്‍ ക്വാറികളുമത്രെ. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത്‌ നിഷേധിക്കുന്നു. മലപ്പുറം ജില്ലയില്‍ അനധികൃത ക്വാറി സര്‍ക്കാര്‍ ഭൂമിയില്‍ നടത്തിയതിന്‌ ശ്രീ അബ്‌ദുല്‍സലാം s/o അലവി പരപ്പില്‍ ഹൗസ്‌ കാളന്‍തോട്‌ കോഴിക്കോട്‌ ജില്ല എന്നയാളില്‍ നിന്ന്‌ ഊര്‍ങ്ങാട്ടിരി വില്ലേജ്‌ റിസ:165 ല്‍ സ്ഥലത്തിന്റെ നഷ്‌ടം ഈടാക്കി അടച്ച തുക 27 ലക്ഷം. ക്വാറി-മണല്‍ മേഖല പ്രതിസന്ധിയിലാകുന്നതോടെ നിര്‍മ്മാണ മേഖല സ്‌തംഭിക്കും. ഇതു വഴി കോര്‍പ്പറേറ്റുകള്‍ക്ക്‌ അവസരം ഒരുക്കാനുള്ള ശ്രമമാണ്‌ ഇരുകൂട്ടരും നടത്തുന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.