Home » » കുറി നറുക്കെടുപ്പില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്‌.

കുറി നറുക്കെടുപ്പില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്‌.

Written By Unknown on Friday, 7 November 2014 | 17:10

കുന്നംകുളം: കുറി നറുക്കെടുപ്പില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്‌ നടത്തിയ ബി.ആര്‍.ഡി. കമ്പനിക്കെതിരേ കോടതിയെ സമീപിക്കുമെന്ന്‌ നിക്ഷേപകര്‍ പറഞ്ഞു. കുറി നറുക്കെടുപ്പില്‍ വ്യാജ നമ്പറുകള്‍ തിരുകിക്കയറ്റി ഉടമതന്നെ ലക്ഷങ്ങള്‍ തട്ടിയെടുക്കുകയാണെന്ന്‌ നിക്ഷേപകരായ വി. ശങ്കരനാരായണന്‍, എ. സുജിത്ത്‌ എന്നിവര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
 
കഴിഞ്ഞദിവസം നടന്ന കുറിനറുക്കെടുപ്പില്‍ വ്യാജ നമ്പറുകള്‍ തിരുകിക്കയറ്റിയ സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരേ നിസാര വകുപ്പുകള്‍ ചേര്‍ത്ത്‌ പോലീസ്‌ ലാഘവത്തോടെയാണ്‌ കേസെടുത്തിട്ടുള്ളത്‌. ബി.ആര്‍.ഡി. കമ്പനി ഉടമയും പോലീസ്‌ രാഷ്‌ട്രീയ അവിഹിത കൂട്ടുകെട്ടുംമൂലം നിക്ഷേപകര്‍ വഞ്ചിതരാവുകയാണ്‌. കഴിഞ്ഞദിവസം നടന്ന സംഭവത്തില്‍ ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗങ്ങളെ മുഴുവനും പ്രതിചേര്‍ക്കണമെന്ന്‌ നിക്ഷേപകര്‍ ആവശ്യപ്പെട്ടു. ഭാവി സമര പരിപാടികള്‍ ആരംഭിക്കാന്‍ ഇന്ന്‌ നിക്ഷേപകരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്നും നിക്ഷേപകര്‍ പറഞ്ഞു.
അതേസമയം ബി.ആര്‍.ഡി. കമ്പനിയില്‍ കുറി തട്ടിപ്പ്‌ നടക്കുന്നുവെന്നത്‌ കുപ്രചാരണമാണെന്ന്‌ കമ്പനി ഡയറക്‌ടര്‍ അപ്പുമോന്‍ പറഞ്ഞു. കമ്പനി ഇടപാടിലെ വിശ്വാസ്യത ഏതൊരു ഇടപാടുകാരനും നേരിട്ട്‌ പരിശോധിക്കാവുന്നതാണെന്ന്‌ അദ്ദേഹം വ്യക്‌തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.