Home » » ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം.പിണറായി വിജയന്‍.

ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം.പിണറായി വിജയന്‍.

Written By Unknown on Friday, 7 November 2014 | 23:44

കോഴിക്കോട്: ബാര്‍ കേസില്‍ സര്‍ക്കാരും മദ്യലോബിയും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ബാര്‍ കോഴ കേസ് ഒത്തുതീര്‍ക്കാനാണ് സര്‍ക്കാരിനും ബാറുടമകള്‍ക്കും താല്‍പര്യം. ബാറുടമകള്‍ക്ക് സര്‍ക്കാര്‍ നേരത്തെ തന്നെ ഉറപ്പുനല്‍കിയിരുന്നുവെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ജുഡീഷ്യല്‍ കമ്മിഷന്‍ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നേരിടണം. അന്വേഷണ കമ്മിഷന്‍ രൂപീകരിച്ച രീതിയില്‍ പ്രതിപക്ഷത്തിന് എതിര്‍പ്പുള്ളതിനാലാണ് അന്വേഷണവുമായി സഹകരിക്കാത്തതെന്നും പിണറായി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.