കോഴിക്കോട്: സര്‍ക്കാരിന്റെ മദ്യനയത്തെ വിമര്‍ശിച്ച് കെ.മുരളീധരന്‍ എംഎല്‍എ. ബാര്‍ വിഷയം വഷളാക്കിയത് പാളിയ മദ്യനയം മൂലമാണെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. വിഷയത്തില്‍ പ്രായോഗിക നിലപാട് പറഞ്ഞ തങ്ങളെയൊക്കെ മദ്യലോബിയുടെ ആളുകളായി ചിത്രീകരിച്ചുവെന്നും മുരളീധരന്‍ പറഞ്ഞു. കെപിസിസി അധ്യക്ഷനെകുറിച്ചാണോ ഈ പറഞ്ഞതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ തന്റെ പാര്‍ട്ടിയുടെ അധ്യക്ഷനെതിരെ താന്‍ സംസാരിക്കില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി.








