പാലക്കാട്: മികച്ച വേഷങ്ങളിലൂടെ മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത നടന്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബം ഒരു നേരത്തെ ആഹാരത്തിനായി പാടുപെടുന്നു. ഒടുവിലിന്റെ ഭാര്യ പത്മജയും മകളായ പദ്മിനിയും അവരുടെ മക്കളുമാണ് ചികിത്സക്കും ആഹാരത്തിനും വക കാണാനാകാതെ ദുരിതവുമായി മല്ലിടുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്റെ മരണ ശേഷം ചലച്ചിത്ര അക്കാദമി നല്‍കുന്ന 1000 രൂപ പെന്‍ഷനും പേരക്കുട്ടിക്ക് ലഭിക്കുന്ന വികാലംഗ പെന്‍ഷനുമാണ് ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ഇവരെ സഹായിക്കുന്നത്.
ഒരു
കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ഈ നടനെ ഇന്ന് സിനിമയും
സിനിമക്കാരും മറന്ന് കഴിഞ്ഞു. അഭിനേതാക്കളുടെ സംഘടയായ അമ്മയോ അതിന്റെ
അമരക്കാരോ ഒടുവിലിന്റെ മരണ ശേഷം ഈ കുടുംബത്തെ തിരിഞ്ഞ് നോക്കിയിട്ടില്ല.
രണ്ട് തവണ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം. എണ്ണിയാലൊടുങ്ങാത്ത മറ്റ് പുരസ്‌കാരങ്ങള്‍. ഇവക്കെല്ലാം ഉടമയായിരുന്ന ഒടുവില്‍ ഉണ്ണികൃഷ്ണന്റെ കുടുംബത്തെയാണ് ഇന്ന് പരാധീനതകള്‍ വേട്ടയാടുന്നത്. ഒടുവിലിന്റെ ചികിത്സക്കായി പണയം വച്ചിരുന്ന വീട് തിരിച്ചെടുത്തതാണ് ഇപ്പോഴീ കുടുംബത്തിന്റെ ഏക സമ്പാദ്യം. ചലച്ചിത്ര അക്കാദമയില്‍ നിന്നും ഭാര്യ പത്മജക്ക് പ്രതിമാസം കിട്ടുന്ന ആയിരം രൂപ പെന്‍ഷനാണ് വരുമാന മാര്‍ഗ്ഗം.

ഇതിനൊപ്പം മാനസിക വളര്‍ച്ച എത്താത്ത പേരക്കുട്ടിക്ക് കിട്ടുന്ന തുച്ഛമായ പെന്‍ഷന്‍ കൂടി മുടങ്ങിയാല്‍ അന്നം മുട്ടുന്ന അവസ്ഥയിലാണ് ഈ കുടുംബം. മാസം കിട്ടുന്ന ഈ കുറഞ്ഞ വരുമാനം കൊണ്ടു വേണം ഒടുവിലിന്റെ ഭാര്യയുടെയും പേരക്കുട്ടിയുടേയും ചികിത്സ മുന്നോട്ട് കൊണ്ടുപോകാന്‍. ചികിത്സക്ക് തന്നെ പ്രതിമാസം പതിനയ്യായിരം രൂപ വേണം.