Home » » കേരളത്തില്‍ ലൗ ജിഹാദ്‌ വ്യാപകമെന്ന്‌ ശിവസേന.

കേരളത്തില്‍ ലൗ ജിഹാദ്‌ വ്യാപകമെന്ന്‌ ശിവസേന.

Written By Unknown on Thursday, 11 December 2014 | 09:21

ന്യൂഡല്‍ഹി: കേരളത്തില്‍ ലൗ ജിഹാദ്‌ വ്യാപകമെന്ന്‌ ശിവസേന എം.പി എ.ജി സാവന്ത്‌ ലോക്‌സഭയില്‍ ആരോപിച്ചു. ആഗ്രയില്‍ 15 മുസ്ലീം കുടുംബങ്ങളിലെ 57 അംഗങ്ങളെ മതപരിവര്‍ത്തനം ചെയ്‌ത സംഭവത്തില്‍ ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയിലാണ്‌ സാവന്ത്‌ ആരോപണം ഉന്നയിച്ചത്‌.
കേരളത്തില്‍ പ്രതിവര്‍ഷം മൂവായിരം മുതല്‍ നാലായിരം പേര്‍ വരെ ലൗ ജിഹാദിലൂടെ പരിവര്‍ത്തനം ചെയ്യപ്പെടുന്നതായി സാവന്ത്‌ ആരോപിച്ചു. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ പറഞ്ഞ കാര്യമാണ്‌ ഇതെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌ സാവന്ത്‌ ആരോപണം ഉന്നയിച്ചത്‌.
എന്നാല്‍ സാവന്തിന്റെ ആരോപണത്തിനെതിരെ കേരള എം.പിമാര്‍ പ്രതിഷേധിച്ചു. വസ്‌തുതാ വിരുദ്ധമായ കാര്യമാണ്‌ ശിവസേന എം.പി പ്രചരിപ്പിക്കുന്നതെന്നും കേരളത്തില്‍ ലൗ ജിഹാദില്ലെന്നും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പറഞ്ഞു. ലൗ ജിഹാദിനെച്ചൊല്ലിയുള്ള ബഹളയെത്ത തുടര്‍ന്ന്‌ ലോക്‌സഭ അല്‍പ്പനേരം തടസപ്പെട്ടു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.