കൊച്ചി; ബിസയർ പണം നഷ്ടപെട്ടവർക്ക് തിരികെ നല്കുന്നത് സംബന്ധിച്ച് അവകാശവും പരാതിയുമുന്നയിക്കാൻ എൻഫൊർസ്മെന്റ് ഡയരക്റെറ്റ് സൌകര്യമൊരുക്കണമെന്നു ഹൈക്കോടതി.ഇത് പ്രായോഗികമല്ലാത്ത പക്ഷം ഇക്കാര്യം അറിയിക്കണമെന്നും കോടതിക്ക് ബദൽ സംവിധാനം കണ്ടെത്താൻ കഴിയുമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താക് വ്യക്തമാക്കി.
എൻഫൊർസ്മെന്റ് ഡയരക്റെറ്റിന്റെ നിലപാട് കേസ് വീണ്ടും പരിഗണിക്കുന്ന ജനുവരി ഒന്നിനകം അറിയിക്കാൻ കോടതി അറിയിച്ചു.
ബിസയർ കോർപറെഷൻ, ബിസയർ ഗ്ലോബൽ മാർക്കറ്റിഗ് തുടങ്ങിയ സ്ഥാപനങ്ങൾ നല്കിയ ഹരജിയിലാണ് ഉത്തരവ്.