Home » » കൈലാഷ്‌ സത്യാര്‍ത്ഥിയും മലാല യൂസഫ്‌സായിയും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി.

കൈലാഷ്‌ സത്യാര്‍ത്ഥിയും മലാല യൂസഫ്‌സായിയും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി.

Written By Unknown on Wednesday, 10 December 2014 | 08:35

ഒസ്‌ലോ: ബാലാവകാശ പ്രവര്‍ത്തകരായ കൈലാഷ്‌ സത്യാര്‍ത്ഥിയും മലാല യൂസഫ്‌സായിയും സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഏറ്റുവാങ്ങി. നോര്‍വെയുടെ തലസ്‌ഥാനമായ ഒസ്‌ലോയിലെ നൊബേല്‍ പീസ്‌ സെന്ററില്‍ നടന്ന ചടങ്ങില്‍ ഇരുവരും പുരസ്‌ക്കാരം എറ്റുവാങ്ങി. മലാലയുടെയും സത്യാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ നെബേല്‍ കമ്മറ്റി ചെയര്‍മാന്‍ ജഗ്ലാന്‍ഡ്‌ പ്രശംസിച്ചു. ബാലവേലയ്‌ക്കെതിരായ കൈലാഷ്‌ സത്യാര്‍ത്ഥിയുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണെന്ന്‌ അദ്ദേഹം പറഞ്ഞു.
ജീവന്‍ പണയംവെച്ചും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി പോരാടുന്ന മലാലയും പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന്‌ നൊബേല്‍ കമ്മറ്റി ചെയര്‍മാന്‍ പറഞ്ഞു. 2012 ഒക്‌ടോബറില്‍ സ്‌കൂള്‍ ബസില്‍ വച്ച്‌ താലിബാന്റെ ആക്രമണത്തിന്‌ ഇരയായ മലാല അന്ന്‌ തന്റെ ഒപ്പം ഉണ്ടായിരുന്ന രണ്ട്‌ സഹപാഠികള്‍ക്കൊപ്പമാണ്‌ പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ എത്തിയത്‌. നെബേല്‍ പുരസ്‌ക്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിയാണ്‌ മലാല.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.