കൊച്ചി: ബാറുകളുടെ പ്രവര്‍ത്തനാനുമതി
നീട്ടാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. ജനുവരി 20 വരെ
തല്‍സ്ഥിതി തുടരാനാണ് കോടതി ഉത്തരവ്. മദ്യനയത്തില്‍ മാറ്റങ്ങള്‍
വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്‌ടെന്ന എജിയുടെ റിപ്പോര്‍ട്ടിനെ
തുടര്‍ന്നാണ് കോടതി തീരുമാനം.
മദ്യനയം നടപ്പാക്കിയ ശേഷമുള്ള പ്രശ്‌നങ്ങളെക്കുറിച്ച് സര്‍ക്കാര്‍ പ്രത്യാഘാതപഠനം നടത്താന്‍ തീരുമാനിച്ചിട്ടുണ്‌ടെന്ന് എജി കോടതിയെ അറിയിച്ചു. സമ്പദ്‌മേഖലയിലും ടൂറിസം മേഖലയിലുമുണ്‌ടായ പ്രശ്‌നങ്ങളാണ് പഠിക്കുന്നത്. ഇതിനായി തൊഴില്‍, ടൂറിസം സെക്രട്ടറിമാരോട് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‌കാന്‍ ആവശ്യപ്പെട്ടിട്ടുണ്‌ട്. മൂന്നാഴ്‌ചക്കകം റിപ്പോര്‍ട്ട് നല്‌കാനാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാര്‍ മാറ്റങ്ങള്‍ വരുത്തുമെന്നും എജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചു. ഇതേതുടര്‍ന്നാണ് ബാറുകളുടെ പ്രവര്‍ത്താനാനുമതി കോടതി നീട്ടി നല്‌കിയത്.
മദ്യനയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്‌ടെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് എന്ത് മാറ്റങ്ങള്‍ വരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശം നല്‌കിയിരുന്നു.