Home » » ബംഗ്ലാദേശി പെണ്‍കുട്ടിക്ക് എതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു.

ബംഗ്ലാദേശി പെണ്‍കുട്ടിക്ക് എതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു.

Written By Unknown on Thursday, 11 December 2014 | 21:58

കോഴിക്കോട്: പെണ്‍വാണിഭസംഘത്തിന്റെ കെണിയില്‍പ്പെട്ട് കോഴിക്കോട്ടെത്തി ഗര്‍ഭിണിയായപ്പോള്‍ ഉപേക്ഷിക്കപ്പെട്ട ബംഗ്ലാദേശി പെണ്‍കുട്ടിക്ക് എതിരായ കേസ് സര്‍ക്കാര്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കി. ഇത് അടുത്തദിവസം കളക്ടര്‍ക്ക് ലഭിക്കും.
 
എട്ടുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ തിരിച്ച് നാട്ടിലെത്തിക്കണമെന്നുള്ള ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അടുത്തായാഴ്ച കുട്ടിയെ നാട്ടിലേക്ക് തിരിച്ചയക്കും. സ്റ്റാഫ് നഴ്‌സിന്റെയും വനിതാ പോലീസിന്റെയും അകമ്പടിയോടെയായിരിക്കും കുട്ടിയെ നാട്ടിലെത്തിക്കുകയെന്ന് കളക്ടര്‍ സി.എ.ലത പറഞ്ഞു. വെള്ളിയാഴ്ച എല്ലാ രേഖകളും സഹിതം കുട്ടിയെ കളക്ടര്‍ക്കുമുന്നില്‍ ഹാജരാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 
 
ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജോണി സെബാസ്റ്റ്യന്‍ ചെയര്‍മാനും ഡോ. സി. രാധാകൃഷ്ണന്‍, അഡ്വ. ബബിത ബല്‍രാജ് എന്നിവര്‍ അംഗങ്ങളുമായ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡാണ് കുട്ടിയെ തിരിച്ചയക്കാന്‍ ഉത്തരവിട്ടത്. കഴിഞ്ഞ മെയ് 12-നാണ് താമരശ്ശേരിയില്‍ റോഡരികില്‍ നിന്ന് പെണ്‍കുട്ടിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.


കോഴിക്കോട്‌ : പീഡനത്തിന്‌ ഇരയായ പ്രായപൂര്‍ത്തിയാകാത്ത ബംഗ്ലാദേശി പെണ്‍കുട്ടിയെ  സെക്‌സ് റാക്കറ്റിന്റെ വലയില്‍പെട്ട്‌ കേരളത്തിലെത്തിയ പെണ്‍കുട്ടിയെയാണ്‌ മതിയായ യാത്രാ രേഖകള്‍ കൈവശമില്ലാതിരുന്നതിനെ തുടര്‍ന്ന്‌ ജയിലില്‍ അടച്ചത്‌.
താമരശ്ശേരി പോലീസാണ്‌ മേയ്‌ 12 ന്‌ പെണ്‍കുട്ടിയെ കസ്‌റ്റഡിയിലെടുത്തത്‌. കുന്ദമംഗലം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന സെക്‌സ് റാക്കറ്റിന്റെ വലിയില്‍പെട്ട പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന്‌ വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു. അതേസമയം, പെണ്‍കുട്ടി സെക്‌സ് റാക്കറ്റിന്റെ വലയില്‍ പെട്ടതാണെന്ന്‌ അറിഞ്ഞിട്ടും മതിയായ അന്വേഷണം നടത്താതെ ജയിലില്‍ അടയ്‌ക്കുകയാണ്‌ പോലീസ്‌ ചെയ്‌തത്‌.
സംഭവം അറിഞ്ഞ്‌ കോഴിക്കോടുള്ള വനിതാ സംഘടനയായ പുനര്‍ജ്‌ജനി ബംഗ്‌ളാദേശിലെ മനുഷ്യാവകാശ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ട്‌ പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ്‌ പോലീസിന്‌ മുന്‍പാകെ ഹാജരാക്കി. 1997 സെപ്‌തംബര്‍ 10നാണ്‌ പെണ്‍കുട്ടി ജനിച്ചതെന്ന്‌ ഢാക്ക സൗത്ത്‌ സിറ്റി കോര്‍പ്പറേഷന്‍ അധികൃതര്‍ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയത്‌. എന്നാല്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിച്ചിട്ടും പോലീസ്‌ നടപടിയൊന്നും എടുത്തില്ല. തുടര്‍ന്ന്‌ പുനര്‍ജ്‌ജനി പ്രവര്‍ത്തകര്‍ താമരശേരി കോടതിയുടെ ശ്രദ്ധയില്‍ കേസ്‌ കൊണ്ടുവന്നു. കോടതി നിര്‍ദ്ദേശ പ്രകാരം ജുവനൈല്‍ ജസ്‌റ്റീസ്‌ ബോര്‍ഡാണ്‌ പെണ്‍കുട്ടിയെ ചില്‍ഡ്രന്‍സ്‌ ഹോമിലേക്ക്‌ മാറ്റിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.