Home » » പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ വി.എസ്‌.

പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ വി.എസ്‌.

Written By Unknown on Thursday, 19 February 2015 | 05:18

ആലപ്പുഴ : സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ആഞ്ഞടിച്ച്‌ വി.എസ്‌ രംഗത്തെത്തി. പിണറായിയെ 'അയാള്‍' എന്ന്‌ വിശേഷിപ്പിച്ചുകൊണ്ടാണ്‌ വി.എസ്‌ പ്രതികരണം തുടങ്ങിയത്‌. അയാള്‍ തനിക്കെതിരെ വാര്‍ത്താ സമ്മേനം നടത്തുകയും തനിക്കെതിരെ എന്തൊക്കെയോ നടപടികള്‍ സ്വീകരിക്കുമെന്ന്‌ പറഞ്ഞതായും അറിയാന്‍ കഴിഞ്ഞു. അതെല്ലാം അര്‍ഹിക്കുന്ന അവജ്‌ഞയോടെ താന്‍ തള്ളിക്കളയുന്നു. താന്‍ കത്ത്‌ നല്‍കിയത്‌ പി.ബിയ്‌ക്കാണെന്നും പി.ബി നേതാക്കള്‍ എത്തുമ്പോള്‍ അവരോട്‌ സംസാരിക്കുമെന്നും വി.എസ്‌ വ്യക്‌തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.