ഏപ്രില്‍ 27ന് കോഴിക്കോട്ട് നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയിലേക്ക് മാര്‍ച്ച് 18 മുതല്‍ പരാതികള്‍ സ്വീകരിക്കുമെന്ന് ജില്ലാ
കലക്‌ടര്‍ എന്‍.പ്രശാന്ത് അറിയിച്ചു.. അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക്
ഓഫീസുകള്‍, കലക്‌ടറേറ്റ് എന്നിവ വഴി മാര്‍ച്ച് 28 വരെ പരാതികള്‍
സമര്‍പ്പിക്കാവുന്നതാണ്. അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി ഫീസ് ഈടാക്കില്ല.
ജില്ലയുടെ ചുമതലയുള്ള മന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സ്‌ക്രീനിംഗ്
കമ്മിറ്റി പരിശോധിച്ച ശേഷം പരാതികള്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്‌ക്ക്
വിടും. പരാതി നല്‍കുന്നവര്‍ ആധാര്‍ കാര്‍ഡ് കൊണ്ടുവരണം. മുഖ്യമന്ത്രിയുടെ
ഔദ്യോഗിക വെബ്‌സൈറ്റായ www.keralacm.gov.in വഴിയും പരാതി നല്‍കാം.
സംശയങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കോള്‍സെന്ററില്‍ 1076(
ബി.എസ്.എന്‍.എല്‍./ ലാന്‍ഡ്‌ലൈന്‍), 1800425 1076 (മറ്റ് മൊബൈല്‍ ഫോണ്‍
സര്‍വ്വീസുകള്‍), +91471 1076(വിദേശത്തുനിന്നും)എന്നീ ടോള്‍ ഫ്രീ
നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.







