Home » » സമുദ്രാതിര്‍ത്തിയില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക്‌ ഇനി പ്രത്യേക പാസ്‌പോര്‍ട്ട്‌.

സമുദ്രാതിര്‍ത്തിയില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക്‌ ഇനി പ്രത്യേക പാസ്‌പോര്‍ട്ട്‌.

Written By Unknown on Friday, 27 March 2015 | 01:27

ന്യൂഡല്‍ഹി: സമുദ്രാതിര്‍ത്തിയില്‍ മീന്‍ പിടിക്കാന്‍ പോകുന്നവര്‍ക്ക്‌ ഇന്ത്യയും ശ്രീലങ്കയും പ്രത്യേക പാസ്‌പോര്‍ട്ട്‌ നിര്‍ബ്ബന്ധമാക്കി. ശീലങ്കന്‍ പ്രസിഡന്റും നരേന്ദ്രമോഡിയും തമ്മില്‍ നടന്ന കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യം ധാരണയായത്‌. മത്സ്യബന്ധന തൊഴിലാളികള്‍ മറ്റു രാജ്യങ്ങളില്‍ തടവുകാരായി പിടിക്കപ്പെടുന്ന സാഹചര്യത്തലാണിത്‌. തിരിച്ചറിയല്‍കാര്‍ഡ്‌ മതിയെന്ന നേരത്തേയുണ്ടായിരുന്ന ഇളവാണ്‌ കൂടിക്കാഴ്‌ചയില്‍ റദ്ദാക്കിയത്‌. 
ജൂണ്‍ ആദ്യം മുതല്‍ പുതിയ നിയമം നിലവില്‍ വരും. സമുദ്രാതിര്‍ത്തി ലംഘനം ആരോപിച്ച്‌ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ലങ്ക തടവുകാരായി പിടിക്കുന്നത്‌ പതിവാണ്‌. ഇതിന്‌ പുറമേ മത്സ്യത്തൊഴിലാളികള്‍ എന്ന വ്യാജേനെ സമുദ്രമാര്‍ഗ്ഗം അനേകം ശ്രീലങ്കന്‍ തമിഴര്‍ ഇന്ത്യയില്‍ എത്തുകയും ചെയ്യുന്നുണ്ട്‌. ഈ സാഹചര്യത്തിലാണ്‌ പുതിയ മാര്‍ഗ്ഗം തേടിയിരിക്കുന്നത്‌.
കഴിഞ്ഞ ശനിയാഴ്‌ച കച്ചൈത്തീവ്‌ നെടുന്തീവ്‌ മേഖലയില്‍ നിന്ന്‌ 54 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അടുത്തിടെ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. തമിഴ്‌നാട്ടില്‍നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന പത്തു ബോട്ടുകളായിരുന്നു പിടിച്ചെടുത്തത്‌. രാമേശ്വരത്തു നിന്നും പുതുക്കോട്ടയില്‍ നിന്നും ഉള്ളവരായിരുന്നു ഇവര്‍.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.