ആഗ്ര: ഘര്‍വാപസിയുമായി ബന്ധപ്പെട്ട് രാജ്യം ഉടനീളം വന്‍ പരിപാടികള്‍ നടത്തുന്നതിനിടയില്‍ പ്രാര്‍ത്ഥനയും മതചടങ്ങുകളും തടസ്സപ്പെടുത്തുന്നു എന്നാരോപിച്ച് ബജ്രംഗദളിനെതിരേ ക്രിസ്‌തീയ മിഷണറിമാര്‍. രോഗികളും പീഡിതരുമായ വയോധികര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും തടയുന്നതായി ആരോപിച്ച് ബജ്‌റംഗദളിനെതിരേ ആഗ്രയിലെ ക്രിസ്‌ത്യന്‍ മിഷിണറിമാര്‍ പരാതി നല്‍കി.
മാര്‍ച്ച് 27 ന് ആഗ്രയിലെ അനില്‍ജതവ് എന്നയാളുടെ വീട്ടില്‍ നടത്തിയ പ്രാര്‍ത്ഥനാ ചടങ്ങ് ഒരു പറ്റം ബജ്‌റംഗദളുകാര്‍ വന്ന് അലങ്കോലമാക്കുകയും പാസ്‌റ്റര്‍മാരെ കയ്യേറ്റം നടത്തുകയും ചെയ്‌തെന്ന് ആരോപിച്ച് അജ്‌ഞാതരായ ഏതാനും പ്രവര്‍ത്തകര്‍ക്ക് എതിരേയാണ് പോലീസില്‍ പരാതി സമര്‍പ്പിച്ചത്. പ്രായാധിക്യത്തെ തുടര്‍ന്നുള്ള രോഗങ്ങളാല്‍ ക്‌ളേശിക്കുന്ന ജതവിന്റെ മാതാവിന് വേണ്ടി അവരുടെ വീട്ടില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടിരിക്കുമ്പോള്‍ ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ എത്തി മിഷണറിമാരെ കയ്യേറ്റം നടത്തിയതായിട്ടുമാണ് ആരോപണം.
ജതവിന്റെ കുടുംബത്തെ ക്രൈസ്‌തവികതയിലേക്ക് മാറ്റാന്‍ ശ്രമം നടത്തിയതായി ആരോപിച്ചായിരുന്നു മര്‍ദ്ദനം. മാതാവിന് ശാരീരികമായി സുഖമില്ല. ഇനി അധിക ദിവസം ഇല്ലെന്നാണ് ഡോക്‌ടര്‍മാര്‍ പറഞ്ഞത്. മകളുടെ വിവാഹം മാര്‍ച്ച് 27 നാണ് അതുവരെ ഒരു കുഴപ്പവും വരാതിരിക്കാനായി പ്രാര്‍ത്ഥനയിലൂടെ അത്ഭുതം സൃഷ്‌ടിക്കുന്ന കാര്യത്തില്‍ പ്രസിദ്ധരായ മിഷിണറിമാരെ വിളിച്ച് പ്രാര്‍ത്ഥന നടത്തുകയായിരുന്നെന്നും അതിനിടയിലാണ് ബജ്‌റംഗദളുകാര്‍ കുഴപ്പമുണ്ടാക്കിയതെന്നും അനില്‍ ജതവ് പറഞ്ഞു.








