Home » » പ്രത്യേക കേരളാ കോണ്‍ഗ്രസ്‌ സെക്യുലര്‍ പാര്‍ട്ടിയായി യു.ഡി.എഫില്‍ തുടരാമെന്ന്‌ പി.സി ജോര്‍ജ്‌.

പ്രത്യേക കേരളാ കോണ്‍ഗ്രസ്‌ സെക്യുലര്‍ പാര്‍ട്ടിയായി യു.ഡി.എഫില്‍ തുടരാമെന്ന്‌ പി.സി ജോര്‍ജ്‌.

Written By Unknown on Friday, 27 March 2015 | 01:36

തിരുവനന്തപുരം : പ്രത്യേക പാര്‍ട്ടിയായി യു.ഡി.എഫില്‍ തുടരാമെന്ന്‌ പി.സി ജോര്‍ജ്‌ മുഖ്യമന്ത്രിയെ അറിയിച്ചതായി റിപ്പോര്‍ട്ട്‌. കേരളാ കോണ്‍ഗ്രസ്‌ സെക്യുലര്‍ പുനരുജ്‌ജീവിപ്പിക്കാന്‍ തയ്യാറാണെന്ന്‌ ജോര്‍ജ്‌ മുഖ്യമന്ത്രിയെ അറിയിച്ചതായിട്ടാണ്‌ വിവരം. ചീഫ്‌ വിപ്പ്‌ സ്‌ഥാനം രാജി വെയ്‌ക്കുന്നതുമായി ബന്ധപ്പെട്ട്‌ രാജിസന്നദ്ധത പ്രകടിപ്പിച്ച്‌ മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്‌. യുഡിഎഫില്‍ വലിയ വിഷമയമായി മാറിയിട്ടുള്ള മാണിഗ്രൂപ്പ്‌ വിഷയം രമ്യമായി പരിഹരിക്കാനുള്ള നീക്കത്തിലാണ്‌ യുഡിഎഫ്‌ നേതൃത്വം.
തെറ്റ്‌ ചെയ്യാത്ത താന്‍ എന്തിന്‌ രാജി വയ്‌ക്കണമെന്ന ചോദ്യവും കൂടിക്കാഴ്‌ചയില്‍ ജോര്‍ജ്‌ ഉന്നയിച്ചിട്ടുണ്ട്‌. മുഖ്യമന്ത്രിയുടെ തീരുമാനപ്രകാരമായിരുന്നു കൂടിക്കാഴ്‌ച. പി.സി ജോര്‍ജിനെ ചീഫ്‌ വിപ്പ്‌ സ്‌ഥാനത്തു നിന്നും നീക്കണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്ട്‌ കേരളാ കോണ്‍ഗ്രസില്‍ പുതിയ പ്രശ്‌നം ഉടലെടുത്ത സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രി പി.സി ജോര്‍ജുമായി അനുരജ്‌ഞന ശ്രമം നടത്തുന്നത്‌. ഇതുസംബന്ധിച്ച്‌ യുഡിഎഫ്‌ കക്ഷിനേതാക്കളുമായി ഇന്നുതന്നെ മുഖ്യമന്ത്രി ഫോണില്‍ ചര്‍ച്ച നടത്തും. പി.സി ജോര്‍ജിന്റെ രാജി തത്‌കാലം സ്വീകരിക്കില്ല എന്നതാണ്‌ നിലവിലെ തീരുമാനം.
താന്‍ ഇപ്പോഴും യുഡിഎഫിന്റെ ഭാഗമാണെന്നും യുഡിഎഫ്‌ നേതാക്കള്‍ എന്തു തീരുമാനം എടുത്താലും അത്‌ അംഗീകരിക്കുമെന്നതുമാണ്‌ പി.സി ജോര്‍ജിന്റെ നിലപാട്‌. തല്‍ക്കാലം രാജി വെയ്‌ക്കുന്നില്ലെന്നും താന്‍ ഇപ്പോഴും യുഡിഎഫില്‍ തന്നെയാണെന്നും പി സി ജോര്‍ജ്‌ജ് മാധ്യമങ്ങളോടും പ്രതികരിച്ചിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.