ന്യൂഡൽഹി: പിന്നാക്ക വിഭാഗക്കാരെ കണ്ടെത്തുന്നതിനും സംവരണം നൽകുന്നതിനും ജാതി മാത്രം അടിസ്ഥാനമാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ജാതി എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എന്നാൽ സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങളും സംവരണത്തിനായി പരിഗണിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പ് ഉത്തരേന്ത്യയിലെ ഏഴ് സംസ്ഥാനങ്ങളിലെ പിന്നാക്കവിഭാഗക്കാരുടെ കൂട്ടത്തിൽ ജാട്ട് സമുദായത്തെ ഉൾപ്പെടുത്തി കഴിഞ്ഞ വർഷം മാർച്ചിൽ മുൻ യു.പി.എ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചത് റദ്ദാക്കി കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന വിധി.
ജാട്ട് പോലുള്ള സമുദായങ്ങളെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത് മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് നല്ലതല്ല. മുൻകാലത്ത് തെറ്റായ രീതിയിൽ ഏതെങ്കിലും ജാതിയെ ഒ.ബി.സി വിഭാഗത്തിൽ പെടുത്തിയിട്ടുണ്ടെങ്കിൽ അത് പിന്നീട് ആവർത്തിക്കുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി. ഏതെങ്കിലും പ്രത്യേക വിഭാഗത്തിന് സംവരണം നൽകണമെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്. എന്നാൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ജാതിയുടെ പേരിൽ മാത്രമാവരുതെന്നും ജസ്റ്റിസുമാരായ തരുൺ ഗോഗോയ് ആർ.എഫ് നരിമാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
സംവരണം ഏർപ്പെടുത്തിയത് ഗൗരവമേറിയ കാര്യമാണെന്ന് നിരീക്ഷിച്ച, ഈ തീരുമാനവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാനും സാമൂഹ്യക്ഷേമ മന്ത്രാലയത്തോട് നിർദ്ദേശിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരും മുൻ സർക്കാരിന്റെ ഈ തീരുമാനത്തെ പിന്തുണച്ച് കോടതിയിൽ സത്യവാങ്മൂലവും ഫയൽ ചെയ്തിരുന്നു.
ഒ.ബി.സി സംവരണ രക്ഷാസമിതി എന്ന പേരിലുള്ള സംഘടന നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സംഘടനയെ കൂടാതെ ഡൽഹിയിൽ നിന്നുള്ളവരും ഒ.ബി.സി വിഭാഗക്കാരുമായ രാം സിംഗ്, അശോക് കുമാർ, അശോക് യാദവ് എന്നിവരും സർക്കാർ തീരുമാനത്തെ ചോദ്യം ചെയ്തു. മറ്റു സമുദായങ്ങളെക്കാൾജാട്ട് വിഭാഗത്തിൽപെട്ടവർ കൂടുതൽ മെച്ചപ്പെട്ട അവസ്ഥയിലാണെന്നായിരുന്നു ഇവരുടെ വാദം. തിരഞ്ഞെടുപ്പിൽ വോട്ട് നേടുന്നതിന് വേണ്ടിയാണ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് തലേദിവസമായ മാർച്ച് നാലിന് ഇത്തരമൊരു തീരുമാനം പ്രഖ്യാപിച്ചതെന്നായിരുന്നു രക്ഷാസമിതി നൽകിയ ഹർജിയിലെ ആരോപണം.
വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഉത്തരേന്ത്യയിലെ ജാട്ട് വിഭാഗത്തെ മറ്റ് പിന്നാക്ക വിഭാഗത്തിൽ (ഒ.ബി.സി) ഉൾപ്പെടുത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനം സംവരണ വ്യവസ്ഥയെ അട്ടിമറിക്കുന്നതും കേന്ദ്ര സർക്കാർ സർവീസുകളിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള അവസരം കവർന്നെടുക്കുന്നതുമാണെന്ന് നേരത്തെ ആക്ഷേപം ഉയർന്നിരുന്നു.
നിലവിൽ പിന്നാക്ക വിഭാഗങ്ങൾക്കുള്ള 27 ശതമാനം സംവരണത്തിലേക്ക് എട്ട് കോടിയോളം വരുന്ന ജാട്ട് വിഭാഗം കൂടി കടന്ന് വരും. ജനസംഖ്യയിൽ ജാട്ട് വിഭാഗങ്ങൾക്ക് നിർണായക സ്വാധീനമുള്ള ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, മദ്ധ്യപ്രദേശ്, ബീഹാർ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ തീരുമാനം. നിലവിൽ ആകെ ജനസംഖ്യയുടെ 52 ശതമാനത്തോളം വരുന്ന സംവരണ വിഭാഗത്തിലേക്കാണ് പുതിയതായി ആറു ശതമനം കൂടി വരുന്നത്. എന്നാൽ ഇത് അനുസരിച്ച് സംവരണ ശതമാനം ഉയർത്തില്ല. മുന്നാക്ക വിഭാഗം സംവരണ പരിധിയിലേക്ക് വരുന്നതോടെ യഥാർത്ഥ പിന്നാക്ക വിഭാഗങ്ങൾ തള്ളപ്പെടും. ജാട്ട് വിഭാഗം സാമൂഹികമായോ സാമ്പത്തികമായോ വിദ്യാഭ്യാസപരമായോ പിന്നാക്കം നിൽക്കുന്നില്ലെന്ന് ദേശീയ പിന്നാക്ക വിഭാഗ കമ്മിഷൻ നേരത്തെ തന്നെ റിപ്പോർട്ടു നൽകിയിരുന്നു. ഇത് മറികടന്നായിരുന്നു സർക്കാരിന്റെ തീരുമാനം.