Home » » സൈനിക ക്യാമ്പിനു നേര്‍ക്ക്‌ ആക്രമണം നടത്തിയ രണ്ട്‌ ഭീകരരെ വധിച്ചു.

സൈനിക ക്യാമ്പിനു നേര്‍ക്ക്‌ ആക്രമണം നടത്തിയ രണ്ട്‌ ഭീകരരെ വധിച്ചു.

Written By Unknown on Saturday, 21 March 2015 | 02:07

ന്യൂഡല്‍ഹി: സാംബ സൈനിക ക്യാമ്പിനു നേര്‍ക്ക്‌ ആക്രമണം നടത്തിയ രണ്ട്‌ ഭീകരരെ സൈന്യം വധിച്ചു. ആക്രമണത്തില്‍ ഒരു തീര്‍ഥാടകനു ഗുരുതരമായി പരുക്കു പറ്റിയിട്ടുണ്ട്‌. ജമ്മു കശ്‌മീരില്‍ കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ നടക്കുന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്‌. ഭീകരര്‍ ചെറുത്തുനില്‍പ്പ്‌ തുടരുകയാണ്‌. ഭീകരാക്രമണത്തെ തുടര്‍ന്ന്‌ ജമ്മു-പത്താന്‍കോട്ട്‌ ഹൈവേ അടച്ചിട്ടു.
ശനിയാഴ്‌ച രാവിലെ സാംബ സൈനിക ക്യാമ്പിനടുത്തുളള ഒരു ഭക്ഷണശാലയ്‌ക്ക് നേര്‍ക്ക്‌ വെടിയുതിര്‍ത്ത ഭീകരര്‍ 5.50 ഓടെയാണ്‌ ബുച്രി ബെല്‍റ്റിലെ 663 എ എസ്‌ സി കമ്പനി യൂണിറ്റിനു നേര്‍ക്ക്‌ ആക്രമണം നടത്തിയത്‌. ഗ്രനേഡുകള്‍ എറിയുകയും വെടിയുതിര്‍ക്കുകയും ചെയ്‌ത ഭീകരര്‍ക്കെതിരെ സൈന്യവും ശക്‌തമായി തിരിച്ചടിച്ചു.
ഇന്നലെ രാവിലെ ജമ്മുവിലെ കത്വയില്‍ പോലീസ്‌ സ്‌റ്റേഷനു നേര്‍ക്ക്‌ നടന്ന ഭീകരാക്രമണത്തില്‍ രണ്ട്‌ ഭീകരരും മൂന്ന്‌ സുരക്ഷാ ഉദ്യോഗസ്‌ഥരും കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ 11 പേര്‍ക്ക്‌ പരുക്കു പറ്റി. ആറ്‌ മണിക്കൂര്‍ നീണ്ട ചെറുത്തുനില്‍പ്പാണ്‌ ഭീകരര്‍ നടത്തിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.