ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലേക്ക്.പാര്‍ട്ടി ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനെയും പ്രശാന്ത് ഭൂഷണെയും പുറത്താക്കി. ശനിയാഴ്ച രാവിലെ ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇരുവരെയും പുറത്താക്കുന്ന പ്രമേയം പാര്‍ട്ടി കണ്‍വീനര്‍ കൂടിയായ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് അവതരിപ്പിച്ചത്. അരമണിക്കൂറിലേറെ നീണ്ട തന്റെ പ്രസംഗത്തില്‍ കെജ്‌രിവാള്‍ ഏറെ വൈകാരികമായാണ് സംസാരിച്ചത്. എക്‌സിക്യൂട്ടീവിലെ 328 അംഗങ്ങളില്‍ ഭൂരിപക്ഷവും പ്രമേയത്തെ പിന്തുണച്ചു.
അതേസമയം, ഏകാധിപത്യമായാണ് തങ്ങളെ പുറത്താക്കിയതെന്ന് ഭൂഷണും യാദവും ആരോപിച്ചു. യോഗത്തില്‍ ചര്‍ച്ചയോ രഹസ്യ വോട്ടെടുപ്പോ നടന്നില്ല. മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് എല്ലാം നടന്നത്. ജനാധിപത്യത്തിന്റെ കശാപ്പാണ് ഇവിടെ നടന്നത്. തന്റെ അനുയായികളെ യോഗസ്ഥാനത്ത് കൈയ്യേറ്റം ചെയ്തു. തങ്ങളെ കൈകാര്യം ചെയ്യാന്‍ പണം നല്‍കി ആളുകളെ നിയോഗിച്ചിരുന്നുവെന്നും യാദവ് ആരോപിച്ചു.
കെജ്‌രിവാള്‍ ഒരേ സമയം പാര്‍ട്ടി അധ്യക്ഷ പദവിയും മുഖ്യമന്ത്രി സ്ഥാനവും കൈവശം വയ്ക്കുന്നത് യാദവ് ചോദ്യം ചെയ്തതോടെയാണ് ഇവര്‍ക്കിടയില്‍ ഭിന്നിപ്പു രൂക്ഷമായത്. തുടര്‍ന്ന് ഇങ്ങോട്ട് പരസ്പരം ആരോപണങ്ങളുടെ ശരവര്‍ഷമായിരുന്നു. ശബ്ദരേഖകളും ഇരുവരും ആയുധങ്ങളാക്കി. വഴക്കു മൂത്തതോടെ പാര്‍ട്ടി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും ഭൂഷണെയും യാദവിനെയും നീക്കിയിരുന്നു.








