തിരുവനന്തപുരം : യു.ഡി.എഫ്. രാഷ്‌ട്രീയത്തില്‍ കുഴിബോംബ് വിതറി ചീഫ് വിപ്പ് പി.സി. ജോര്‍ജ് രണ്ടും കല്‍പിച്ചു മുന്നോട്ട്. ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരേ വിജിലന്‍സില്‍ മൊഴി നല്‍കുമെന്ന ബ്രഹ്‌മാസ്‌ത്രമാണു ജോര്‍ജ് പുറത്തെടുത്തത്. ചീഫ് വിപ്പ് സ്‌ഥാനത്തുനിന്നുള്ള രാജിക്കത്തു കീശയിലിട്ടു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരെക്കണ്ടപ്പോഴാണു മാണിക്കെതിരേ മൊഴി നല്‍കുമെന്നു ജോര്‍ജ് തുറന്നടിച്ചത്.
പ്രത്യേകകക്ഷിയായി യു.ഡി.എഫില്‍ തുടരണമെന്ന ജോര്‍ജിന്റെ ആവശ്യം മുന്‍പിന്‍ നോക്കാതെ തള്ളാന്‍ നേതാക്കള്‍ തയാറാകാതിരുന്നതു ജോര്‍ജിന്റെ മുന്നറിയിപ്പും അത് അരുവിക്കര ഉപതെരഞ്ഞെടുപ്പിലുണ്ടാക്കാവുന്ന പ്രത്യാഘാതവും കണക്കിലെടുത്താണെന്നാണു സൂചന. തന്നോടാലോചിക്കാതെ ചീഫ് വിപ്പ് സ്‌ഥാനത്തുനിന്നു മാറ്റിയാല്‍, മാണിയെയും കൊണ്ടേ പോകൂ എന്നാണു ജോര്‍ജ് യു.ഡി.എഫ്. നേതാക്കളെ അറിയിച്ചത്. വിജിലന്‍സിനു മുമ്പാകെ എം.എല്‍.എയെന്ന നിലയില്‍ താന്‍ വെളിപ്പെടുത്തുന്ന കാര്യങ്ങള്‍ ബാര്‍ ഉടമകള്‍ പറയുന്നതുപോലെയാകില്ല. തന്റെ മൊഴിയിന്മേലുള്ള അന്വേഷണം അട്ടിമറിക്കാന്‍ ആഭ്യന്തരവകുപ്പ് ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. അച്ചടക്കമുള്ള യു.ഡി.എഫ്. പ്രവര്‍ത്തകനെന്ന നിലയില്‍ മാത്രമാണു തല്‍ക്കാലം മൗനം പാലിക്കുന്നതെന്നും ജോര്‍ജ് നേതാക്കളെ ഓര്‍മിപ്പിച്ചു. തനിക്കു ശിക്ഷ വിധിക്കാന്‍ മാണി തന്റെ അപ്പനോ അധ്യാപകനോ ആണോയെന്നു പിന്നീടു ജോര്‍ജ് പത്തനംതിട്ടയില്‍ ചോദിച്ചത്, ഇനിയൊന്നും നോക്കാനില്ലെന്ന നിലപാടിന്റെ ഭാഗമായിത്തന്നെയാണ്. കണ്ണുംപൂട്ടിയുള്ള ജോര്‍ജിന്റെ നീക്കം മനസിലാക്കിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അതില്‍ പതിയിരിക്കുന്ന അപകടം മുഖ്യമന്ത്രിയേയും മറ്റു യു.ഡി.എഫ്. നേതാക്കളെയും ധരിപ്പിച്ചു. ധനമന്ത്രിയുടെ വീട്ടിലേക്കു പണം കൊണ്ടുപോകുന്നതു താന്‍ കണ്ടുവെന്നു കോട്ടയത്തെ ബാര്‍ ഉടമ വിജിലന്‍സിനു മൊഴി നല്‍കിയതിനു പിന്നാലെയാണു കെ.എം. മാണിക്കും യു.ഡി.എഫ്. രാഷ്‌ട്രീയത്തിനും വിധിനിര്‍ണായകമായേക്കാവുന്ന നിലപാടുമായി ജോര്‍ജ് രംഗത്തെത്തിയത്. ചീഫ് വിപ്പ് പദവിയില്‍നിന്നു ജോര്‍ജ് രാജിവച്ചാല്‍ സര്‍ക്കാരിന്റെ നിലനില്‍പ്പിനെ ബാധിക്കുമെന്ന് ഇന്റലിജന്‍സ് വിഭാഗവും ആഭ്യന്തരവകുപ്പിനു റിപ്പോര്‍ട്ട് നല്‍കി.