Home » » ടി. സിദ്ദിഖിനെതിരേ മുന്‍ ഭാര്യ കോടതിയില്‍ പരാതി നല്‍കി.

ടി. സിദ്ദിഖിനെതിരേ മുന്‍ ഭാര്യ കോടതിയില്‍ പരാതി നല്‍കി.

Written By Unknown on Friday, 27 March 2015 | 20:30

കോഴിക്കോട്‌ : കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ടി. സിദ്ദിഖിനെതിരേ മുന്‍ ഭാര്യ കോടതിയില്‍ പരാതി നല്‍കി. ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും പണവും ആഭരണങ്ങളും തട്ടിയെടുക്കയും ചെയ്‌തെന്നാരോപിച്ചാണു മുന്‍ ഭാര്യ നസീമ കോടതിയില്‍ പരാതി നല്‍കിയത്‌. കാന്‍സര്‍ രോഗിയായ തനിക്കും മക്കള്‍ക്കും ചെലവ്‌ നല്‍കാതെ സിദ്ദീഖ്‌ മറ്റൊരു വിവാഹംകഴിച്ചതായും പരാതിയിലുണ്ട്‌. കോഴിക്കോട്‌ ജുഡീഷ്യല്‍ ഒന്നാംക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി(ഒന്ന്‌)യിലാണു പരാതി നല്‍കിയത്‌.
കാസര്‍ഗോഡ്‌ ലോകസഭാതെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സിദ്ദിഖ്‌ തന്റെ രോഗം പത്ര-മാസികകളിലുടെ പ്രചരിപ്പിച്ചു വോട്ട്‌ പിടിക്കുകയും പ്രവാസികളില്‍ നിന്നടക്കം പണപ്പിരിവ്‌ നടത്തുകയും ചെയ്‌തതായും പരാതിയില്‍ പറയുന്നു. ജനുവരിയിലാണ്‌ തലാഖ്‌ ചൊല്ലിയെന്നറിയിച്ചുള്ള വെള്ളക്കടലാസ്‌ തപാലില്‍ കിട്ടിയത്‌. സിദ്ദിഖ്‌ മറ്റൊരാളെ വിവാഹംകഴിച്ചതായി കഴിഞ്ഞ ദിവസം ഫേസ്‌ബുക്കില്‍ നിന്നാണ്‌ മനസിലായത്‌. കേസ്‌ ഏപ്രില്‍ ഒമ്പതിന്‌ കോടതി പരിഗണിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.