Home » » സരിത എസ്.നായർ എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്തായി.

സരിത എസ്.നായർ എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്തായി.

Written By Unknown on Monday, 6 April 2015 | 07:32

തിരുവനന്തപുരം: സോളാ‌ർ കേസിലെ മുഖ്യപ്രതി സരിത എസ്.നായർ ജയിലിൽ കഴിഞ്ഞപ്പോൾ എഴുതിയതെന്ന് കരുതുന്ന കത്ത് പുറത്തായി. പ്രമുഖ രാഷ്ട്രീയ നേതാക്കൾ തന്നെ ലൈംഗികമായി ഉപയോഗിച്ചു എന്ന് സരിത കത്തിൽ പറയുന്നുണ്ട്. ജോസ് കെ.മാണിയ്ക്കെതിരെയും സരിത ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഡൽഹിയിലും കോട്ടയത്തും വച്ചും പീഡിപ്പിച്ചതായി കത്തിൽ പറയുന്നത്. 

24 പേജുള്ള കത്താണ് സരിത എഴുതിയതെന്നും അത് താൻ വായിച്ചതാണെന്നും ചീഫ് വിപ്പ് പി.സി.ജോർജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കെ.എം.മാണിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയങ്ങൾക്ക് ചൂടുപിടിക്കവെയാണ് ജോസ് കെ.മാണിയെ കൂടി പ്രതിക്കൂട്ടിലാക്കുന്ന കത്ത് പുറത്ത് വന്നത്. അതേസമയം,  കുറിപ്പ് തന്റേതല്ലെന്ന് സരിതാ എസ് നായര്‍ പറഞ്ഞു. സ്വന്തം രാഷ്ട്രീയ താത്പര്യങ്ങള്‍ നേടാന്‍ വേണ്ടി തന്നെ കരുവാക്കുകയാണെന്നും സരിതാ എസ് നായര്‍ പറയുന്നു. തന്റെതെന്ന പേരില്‍ പുറത്തുവന്ന കത്തില്‍ ജോസ് കെ മാണിക്കെതിരെയുണ്ടായിരുന്ന പരാമര്‍ശങ്ങള്‍ അസത്യമാണെന്നും ജോസ് കെ മാണിയെ നേരിട്ട് പരിചയമില്ലെന്നും നിയമനടപടികളുമായി താന്‍ മുന്നോട്ട് പോകുകയാണെന്നും സരിതാ എസ് നായര്‍ പറഞ്ഞു.
 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.