കോട്ടയം; സരിതയുടേതെന്ന പേരില്‍ പുറത്തുവന്ന കത്തില്‍ തന്റെ പേര് വന്നതില്‍ പൊലീസ് അന്വേഷണം വേണമെന്ന് ജോസ് കെ മാണി. ബ്ലാക്‌മെയിലിംഗിന് നിന്ന് കൊടുക്കില്ലെന്നും ജോസ് കെ. മാണി എംപി പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം തുറന്ന പുസ്തകമെന്നും ജോസ് കെ.മാണി പറഞ്ഞു.
സരിതയുടെ എസ് നായരുടേതെന്ന് പേരില്‍ ജോസ് കെ മാണിയുള്‍പ്പടെയുള്ള നേതാക്കള്‍ക്കെതിരെ ആരോപണങ്ങളുമായാണ് കുറിപ്പ് പുറത്തുവന്നത്‍. ജോസ് കെ മാണിയും പ്രമുഖ രാഷ്ട്രീയ നേതാക്കളും തന്നെ ലൈംഗികമായി ഉപയോഗിച്ചെന്ന രീതിയില്‍ എഴുതിയ കത്താണ് മാധ്യമങ്ങള്‍ക്ക് സരിതയുടേതെന്ന പേരില്‍ ലഭിച്ചത്. കുറിപ്പ് തന്‍റേതല്ലെന്ന് സരിത എസ്. നായര്‍ പറഞ്ഞു.








