തിരുവനന്തപുരം : പി.സി ജോര്‍ജിനെ മാറ്റുന്ന കാര്യത്തില്‍ ചര്‍ച്ച പൂര്‍ത്തിയായെന്നും ഇതുസംബന്ധിച്ച അന്തിമ തീരുമാനം നാളെ ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആഭ്യന്തരമന്ത്രിയ്‌ക്ക് മുന്‍കൂട്ടി നിശ്‌ചയിച്ച പരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ടെന്നും ഇതേതുടര്‍ന്നാണ് തീരുമാനം നീട്ടിയതെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
അതേസമയം, ചര്‍ച്ചകള്‍ പൂര്‍ത്തിയായില്ലെന്നും അന്തിമ തീരുമാനം മുഖ്യമന്ത്രി അറിയിച്ചുകൊള്ളുമെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.
ജോര്‍ജുമായി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും 45 മിനിട്ട് നീണ്ട ചര്‍ച്ചയ്‌ക്ക് ശേഷമാണ് ഇത്തമൊരു തീരുമാനത്തിലെത്തിയത്. തുടര്‍ന്ന് മാണിയുമായും കൂടിക്കാഴ്‌ച നടത്തി. എന്നാല്‍, ജോര്‍ജിനെ മാറ്റണമെന്ന നിലപാടില്‍ മാണി ഉറച്ചു നിന്നതോടെയാണ് ഇന്നത്തെ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞത്.








