Home » » ലീഗില്‍ നടക്കുന്നത്‌ അധികാര വടംവലി.

ലീഗില്‍ നടക്കുന്നത്‌ അധികാര വടംവലി.

Written By Unknown on Monday, 6 April 2015 | 06:41

കോഴിക്കോട്‌; അധികാര സ്ഥാനങ്ങള്‍ക്കുവേണ്ടിയുള്ള തര്‍ക്കവും പിടിവലിയുമാണ്‌ മുസ്ലീം ലീഗിനകത്തു പുകയുന്ന അഭിപ്രായവ്യത്യാസങ്ങളുടെ അടിസ്ഥാന കാരണമെന്ന്‌ ഇന്ത്യന്‍ നാഷണല്‍ ലീഗ്‌ സംസ്ഥാന സെക്രട്ടേറിയറ്റ്‌ അഭിപ്രായപ്പെട്ടു. രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങളില്‍ ഇടപെടാതെ പാര്‍ലമെന്റിനകത്ത്‌ നിസ്സംഗതയും മൗനവും പാലിച്ചുപോരുന്ന ലീഗ്‌ സാമജികര്‍ സമുദായത്തിനോ പൊതുസമൂഹത്തിനോ പ്രത്യേകിച്ച്‌ ഒരു ഗുണവും ചെയ്‌തിട്ടില്ല. അതുകൊണ്ടുതന്നെ ലീഗിനെ പ്രതിനിധീകരിച്ച്‌ ആരാണ്‌ രാജ്യസഭയിലേക്ക്‌ പോകുന്നതെന്ന കാര്യം ഒരു വിഷയമേ അല്ല. അതേസമയം കഴിഞ്ഞ മൂന്ന്‌ ദശാബ്‌ദ കാലത്തോളമായി ലീഗിനെ അടക്കി ഭരിക്കുകയും ഭിന്നാഭിപ്രായങ്ങള്‍ പുലര്‍ത്തിയവരെ പുകച്ചു പുറത്തു ചാടിക്കുകയും ചെയ്‌തവര്‍ക്ക്‌ കാലം നല്‌കിയ തിരിച്ചടിയായി പുതിയ സംഭവങ്ങളെ കാണാവുന്നതാണ്‌. ദിവംഗതനായ ശിഹാബ്‌ തങ്ങളെ പോലും വിവാദങ്ങളിലേക്ക്‌ വലിച്ചിഴച്ചതിലൂടെ കാര്യം നേടാന്‍ ഏതറ്റംവരെയും പോകാന്‍ മടിക്കാത്തവരാണ്‌ ലീഗ്‌ നേതാക്കള്‍ എന്നു തെളിയിക്കപ്പെട്ടിരിക്കുകയാണ്‌. നിര്‍ഭാഗ്യകരമായ ഈ സംഭവത്തിലൂടെ പാണക്കാട്‌ കുടുംബത്തില്‍ ഭിന്നതയുണ്ടാക്കാനും മുനവ്വറലി ശിഹാബ്‌ തങ്ങളെ മുഖ്യധാരയില്‍നിന്ന്‌ പാര്‍ശ്വവല്‌ക്കരിക്കാനുമുള്ള നിഗൂഢശ്രമവും ഇതിന്റെ പിന്നിലുണ്ടെന്ന്‌ മനസ്സിലാവുന്നു. ഇത്തരം സംഭവങ്ങളില്‍ ആത്മീയ നേതൃത്വത്തെപ്പോലും കരിവാരി തേക്കുന്നവരെ സമുദായം തിരിച്ചറിയണമെന്നും ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു.
ഏപ്രില്‍ 8 ന്‌ നടക്കുന്ന മോട്ടോര്‍ വാഹന തീരദേശ കര്‍ഷക ഹര്‍ത്താലിന്‌ യോഗം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.
ബി. ഹംസഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രൊഫ. എ.പി. അബ്‌ദുല്‍ വഹാബ്‌, അഹമദ്‌ ദേവര്‍കോവില്‍, കെ.പി. ഇസ്‌മായില്‍, എന്‍.കെ. അബ്‌ദുല്‍ അസീസ്‌, ബഷീര്‍ ബടേരി, എം.എ. ലത്തീഫ്‌, മൊയ്‌തീന്‍കുഞ്ഞി കളനാട്‌, എം.എ. വഹാബ്‌ ഹാജി, ബി. അലവി ഹാജി, ഫക്രുദ്ദീന്‍ ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.