Home » » ചീഫ് വിപ്പ് സ്ഥാനം ഒഴിഞ്ഞുനല്‍കണമെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫില്‍ തുടരാന്‍ അനുവദിക്കുക, പി.സി ജോര്‍ജ്

ചീഫ് വിപ്പ് സ്ഥാനം ഒഴിഞ്ഞുനല്‍കണമെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫില്‍ തുടരാന്‍ അനുവദിക്കുക, പി.സി ജോര്‍ജ്

Written By Unknown on Sunday, 5 April 2015 | 23:37

കോട്ടയം: ചീഫ് വിപ്പ് സ്ഥാനം ഒഴിഞ്ഞുനല്‍കണമെങ്കില്‍ താന്‍ മുന്നോട്ടുവയ്ക്കുന്ന നിബന്ധനകള്‍ പാലിക്കണമെന്ന് പി.സി ജോര്‍ജിന്റെ ആവശ്യം. അല്ലാത്തപക്ഷം ചീഫ് വിപ്പ് സ്ഥാനം ഒഴിയില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിച്ച് യു.ഡി.എഫില്‍ തുടരാന്‍ അനുവദിക്കുക, താനടക്കമുള്ള ജനപ്രതിനിധികളെ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്ന് സംരക്ഷിക്കുക എന്നീ ആവശ്യങ്ങളാണ് ജോര്‍ജ് മുന്നോട്ടുവച്ചിരിക്കുന്നത്. കെ.പി.സി.സി നേതൃയോഗം ഇന്ന് ചേരാനിരിക്കേയാണ് ജോര്‍ജ് തന്റെ മനസ്സിലിരുപ്പ് വ്യക്തമാക്കിയത്.
കെ.എം മാണിക്ക് തന്നോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയണം. മുഖ്യമന്ത്രിയോട് പറയേണ്ട കാര്യമെന്താണ്. സ്ഥാനത്തുനിന്ന് നീക്കുമെന്ന ഭീഷണി വിലപ്പോകില്ല. യു.ഡി.എഫിന്റെ വോട്ടുവാങ്ങി വിജയിച്ച താന്‍ അഞ്ചു വര്‍ഷവും യു.ഡി.എഫിനൊപ്പം നില്‍ക്കും. രാജിവയ്ക്കണമെന്ന് പറയാന്‍ മാണിക്ക് അവകാശമില്ല. യു.ഡി.എഫില്‍ നിന്ന് വേണമെങ്കില്‍ പുറത്താക്കട്ടെ. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വോട്ടുചെയ്യണമെന്നാണ് ആഗ്രഹം. വോട്ടിന്റെ നിയമപ്രശ്‌നമൊന്നും പറയേണ്ട, യു.ഡി.എഫിന് നാണക്കേടുണ്ടാകാതിരിക്കട്ടെയെന്നും ജോര്‍ജ് പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും ഇടപെട്ടാണ് തന്നെ കെ.എം മാണിയുടെ പാര്‍ട്ടിയുമായി ലയിപ്പിച്ചത്. സെക്യൂലര്‍ വിഭാഗത്തിന് ഒരു സീറ്റ് മാത്രമാണ് മാണി തന്നത്. അതില്‍ വിജയിക്കുകയും ചെയ്തു. പ്രശ്‌നങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ തന്നെ വിട്ടേക്കാന്‍ മാണിയോട് ആവശ്യപ്പെട്ടതാണ്. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ല. യുദ്ധം ചെയ്യുന്ന ഭടനാണ് താന്‍. പിന്നോട്ടല്ല, മുന്നോട്ടുതന്നെ താന്‍ വെടിവയ്ക്കുമെന്നൂം ഒരിഞ്ചു പോലും വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്നും ജോര്‍ജ് വ്യക്തമാക്കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.