കോഴിക്കോട്: യു.ഡി.എഫിനുള്ളിലെ അവഗണനയ്‌ക്കെതിരെ കടുത്ത നിലപാടുമായി ജനാതാദൾ യുണൈറ്റഡ് പാർട്ടി. യു.ഡി.എഫിന്റെ കോഴിക്കോട് മേഖലാ ജാഥയുമായി സഹകരിക്കില്ലെന്ന് ജെ.ഡി.യു വ്യക്തമാക്കി. മെയ് 19ന് കോഴിക്കോട്ട് ആരംഭിക്കുന്ന ജാഥ താൻ ഉദ്ഘാടനം ചെയ്യില്ലെന്ന് ജെ.ഡി.യു സംസ്ഥാന പ്രസിഡന്റ് എം.പി വീരേന്ദ്രകുമാർ പറഞ്ഞു. ഞായറാഴ്ച ചേർന്ന ഭാരവാഹി യോഗത്തിലാണ് തീരുമാനം.
എൽഡിഎഫ് വിട്ടുവന്നിട്ടും ആർഎസ്പിക്ക് നൽകിയ പരിഗണന പോലും തങ്ങൾക്ക് ലഭിച്ചില്ലെന്ന് എം.പി. വീരേന്ദ്രകുമാർ നേരത്തെ പറഞ്ഞിരുന്നു. തങ്ങൾക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിലും അർഹിച്ച പരിഗണന ലഭിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.വീരേന്ദ്രകുമാറിന്റെ പരാതിയിൽ കാര്യമുണ്ടെന്ന് ഉമ്മൻ ചാണ്ടി രാവിലെ പറഞ്ഞിരുന്നു. ഘടകകക്ഷികളുടെ പരാതികൾ ഗൗരവമായി പരിഗണിച്ച് നടപടിയെടുക്കും. എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. വീരേന്ദ്രകുമാർ പറഞ്ഞ കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. യുഡിഎഫ് ഘടകകക്ഷികളിൽ വലിപ്പച്ചെറുപ്പമില്ല. ഇതേ മുന്നണിതന്നെ അടുത്ത തെരഞ്ഞെടുപ്പും നേരിടും. ഒരു കക്ഷിയും യുഡിഎഫിൽ നിന്ന് അടർന്നുപോകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.