Home » » എസ്എസ്എൽസി പിഴവുകൾക്ക് കാരണം സോഫ്റ്റ്‌വെയറിന്റെ തകരാറാണെന്ന് പി.കെ.അബ്ദുറബ്.

എസ്എസ്എൽസി പിഴവുകൾക്ക് കാരണം സോഫ്റ്റ്‌വെയറിന്റെ തകരാറാണെന്ന് പി.കെ.അബ്ദുറബ്.

Written By Unknown on Tuesday, 21 April 2015 | 09:36


തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനത്തിലെ പിഴവുകൾക്ക് കാരണം സോഫ്റ്റ്‌വെയറിന്റെ തകരാറാണെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്. ഇതേ തുടർന്നുണ്ടായ ആശയക്കുഴപ്പങ്ങൾ രണ്ടു ദിവസത്തിനകം പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. സോഫ്റ്റ്‌വെയർ മാറിയതാണ് ആശയക്കുഴപ്പങ്ങൾക്ക് വഴിവെച്ചത്. മൂല്യനിർണയത്തിൽ ഉദാരസമീപനം സ്വീകരിച്ചുവെന്ന ആരോപണം തെറ്റാണെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.

പരീക്ഷാ ഫലത്തിലെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് കൃത്യമായ വിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ പരീക്ഷാ ഭവനും ഐടി അറ്റ് സ്‌കൂളിനും ഡി.പി.ഐ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.