Home » » വെഞ്ഞാറമൂട് ജനശ്രീയുടെ ഓഫീസില്‍ നടന്നത് വന്‍ തട്ടിപ്പ്.

വെഞ്ഞാറമൂട് ജനശ്രീയുടെ ഓഫീസില്‍ നടന്നത് വന്‍ തട്ടിപ്പ്.

Written By Unknown on Monday, 20 April 2015 | 23:54

തിരുവനന്തപുരം: ജനശ്രീയുടെ വെഞ്ഞാറമൂട് ഓഫീസില്‍ നടന്നത് വന്‍ തട്ടിപ്പാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ബ്ലേഡ് കമ്പനികളുടെ മാതൃകയില്‍ പലിശ ഈടാക്കിയാണ് ഇടപാടുകാര്‍ക്ക് വായ്പ നല്‍കിയിരുന്നതെന്നും പോലീസ് കണ്ടെത്തി. ഒരു കോടി രൂപയ്ക്കു മുകളില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് സൂചന. 39 കുടുംബങ്ങള്‍ ജപ്തി ഭീഷണിയിലാണ്. ഓഫീസില്‍ നടത്തിയ റെയ്ഡില്‍ പോലീസ് 40 ലക്ഷം രൂപ വിലമതിക്കുന്ന മുദ്രപത്രങ്ങളും വ്യാജ സീലുകളും കണ്ടെത്തിയിരുന്നു. ജനശ്രീ സംഘം സെക്രട്ടറി വിനയചന്ദ്രന്‍ നായര്‍ ഒളിവിലാണ്. ഇടപാടുകാരുടെ പരാതിയെ തുടര്‍ന്നായിരുന്നു പോലീസിന്റെ റെയ്ഡ്.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.