കൊച്ചി: താൻ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് സോളാർ കേസിലെ പ്രതി സരിത എസ്.നായർ വെളിപ്പെടുത്തിയതായി എറണാകുളം മുൻ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എൻ.വി.രാജു സോളാർ കമ്മിഷന് മുന്പാകെ മൊഴി നൽകി. ആരെങ്കിലും ബലാത്സംഗം ചെയ്തോ എന്ന ചോദ്യത്തിന് ഉവ്വ് എന്നാണ് സരിത മറുപടി നൽകിയതെന്നും രാജു പറഞ്ഞു.
അഞ്ചോ ആറോ മിനിട്ടാണ് സരിതയുമായി താൻ സംസാരിച്ചത്. പലരും ലൈംഗികമായി ഉപയോഗിച്ചു എന്ന് സരിത പറഞ്ഞു. ഒന്നു രണ്ട് പേരുകൾ പറഞ്ഞു. അത് അത്ര പരിചയമുള്ളതായിരുന്നില്ല. അതിനാൽ തന്നെ പേരുകൾ ഇപ്പോൾ ഓർമിക്കാനും കഴിയുന്നില്ല. മറ്റ് ജോലികളിൽ വ്യാപൃതനായിരുന്നതിനാൽ പേരുകൾ ശ്രദ്ധിക്കാനായില്ല. സോളാർ കേസുമായി ബന്ധപ്പെട്ട് നേരിട്ട് ബന്ധമില്ലാത്തതിനാലാണ് പരാതി താൻ രേഖപ്പെടുത്താതിരുന്നത്. സാമ്പത്തിക കുറ്റകൃത്യ കേസിൽ ഹാജരാക്കാനായിരുന്നു സരിതയെ എറണാകുളം കോടതിയിൽ കൊണ്ടുവന്നത്. സാഹചര്യവും സ്വഭാവും അനുസരിച്ചാണ് പലപ്പോഴും പരാതി രേഖപ്പെടുത്തുന്നത്. ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് സരിത പറഞ്ഞതു കൊണ്ടാണ് അവരോട് തന്നെ പരാതി എഴുതി നൽകാൻ ആവശ്യപ്പെട്ടതെന്നും രാജു പറഞ്ഞു. പെരുന്പാവൂർ ഡിവൈ:എസ്.പിയും അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടറും തന്നെ വന്നു കണ്ടു. സരിത ഉന്നതരുടെ പേരുകൾ പറഞ്ഞോയെന്ന് തന്നോട് അന്വേഷിച്ചു. അപ്പോഴും ഇതേ മറുപടിയാണ് നൽകിയത്. മൊഴി താൻ രേഖപ്പെടുത്തിയില്ലെന്നും ഉദ്യോഗസ്ഥരെ അറിയിച്ചതായും ശിവരാജൻ കമ്മിഷൻ മുന്പാകെ മജിസ്ട്രേട്ട് മൊഴി നൽകി.
ലൈംഗികമായി ആരെങ്കിലും ഉപയോഗിച്ചതായി സരിത എസ്. നായർ മജിസ്ട്രേട്ടിനോട് പരാതിപ്പെട്ടില്ലെന്ന് ശിരസ്തദാർ കെ.ജെ. മഞ്ജുഷ കഴിഞ്ഞ ദിവസം കമ്മിഷന് മൊഴി നൽകിയിരുന്നു.