തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് എമ്മിന്റെ വൈസ് ചെയര്‍മാന്‍ സ്‌ഥാനത്തു നിന്നും പി സി ജോര്‍ജിന് സസ്‌പെന്റ് ചെയ്‌തു. വൈസ് ചെയര്‍മാന്‍ സ്‌ഥാനത്തു നിന്നും പ്രതിനിധാനം ചെയ്യുന്ന കമ്മിറ്റികളില്‍ നിന്നും പി സി ജോര്‍ജിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്‌തായി കെ എം മാണി അറിയിച്ചു. തിരുവനന്തപുരത്ത് മാണിയുടെ വസതിയില്‍ നടന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം.
യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണി. പാര്‍ട്ടിയെയും യു ഡി എഫിനെയും അധിക്ഷേപിക്കുകയും ദുഷ്‌പ്രചരണങ്ങള്‍ നടത്തുകയും ചെയ്‌ത പി സി ജോര്‍ജിനെതിരെ നടപടി എടുക്കണമെന്നത് യോഗത്തിലെ ഏകപക്ഷീയമായ തീരുമാനമാണെന്നും മാണി പറഞ്ഞു. പി സി ജോര്‍ജിനെതിരെയുള്ള പ്രതികാര നടപടി അല്ലിത്. പാര്‍ട്ടി അംഗത്വത്തില്‍നിന്നും പി സി ജോര്‍ജിനെ മാറ്റിയിട്ടില്ലെന്നും മാണി കൂട്ടിച്ചേര്‍ത്തു.








