Home » » അനീഷിന്റെ മരണത്തിന് ഉത്തവാദിയായ സ്‌കൂൾ മാനേജരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം

അനീഷിന്റെ മരണത്തിന് ഉത്തവാദിയായ സ്‌കൂൾ മാനേജരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം

Written By Unknown on Friday, 17 April 2015 | 18:58

മലപ്പുറം: മുന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപകൻ കെ. കെ. അനീഷിന്റെ മരണത്തിന് ഉത്തവാദിയായ സ്‌കൂൾ മാനേജരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. പുറത്താക്കലിന് സഹായകരമായ റിപ്പോർട്ട് നൽകിയ മുൻ ഡിഡിഇ കെ.സി. ഗോപിയെയും അറസ്റ്റ് ചെയ്യണം. മാനേജർക്ക് കൂട്ടുനിന്ന സ്‌കൂളിലെ പ്രധാനാദ്ധ്യാപിക, വ്യാജ വൂണ്ട് സർട്ടിഫിക്കറ്റ് നേടിയ പ്യൂൺ അഷ്‌റഫ് എന്നിവർക്കെതിരെ വകുപ്പ്തല നടപടിയും ക്രിമിനൽ നടപടിയും സ്വീകരിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു. കുറ്റവാളികളെ സംരക്ഷിച്ച ലീഗിനുള്ള തിരിച്ചടിയാണ് ഇപ്പോൾ പുറത്തുവന്ന്‌കൊണ്ടിരിക്കുന്ന തെളിവുകൾ.
സ്‌കൂൾ മാനേജർ സെയ്തലവിയുടെ എല്ലാ കൊള്ളരുതായ്മകളുടെയും സൂത്രധാരൻ മന്ത്രി പി കെ അബ്ദുറബ്ബ് ആണ്. ഇതിന് ലീഗ് നേതൃത്വത്തിന്റെ പിന്തുണയുമുണ്ട്. കുറ്റവാളിയായ സെയ്തലവി പഞ്ചായത്ത് പ്രസിഡന്റായി തുടരുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. അനീഷിനെ പിരിച്ചുവിടാൻ അധികൃതർ പറഞ്ഞ കാണങ്ങളെല്ലാം പച്ചക്കളവാണെന്ന് പകൽ പോലെ വ്യക്തമായിരിക്കുന്നു. സംഭവത്തിനെല്ലാം ഉത്തരാവാദി കെഎസ്ടിഎ ആണെന്നാണ് മുന്നിയൂർ പഞ്ചായത്തിലെയും പരപ്പനങ്ങാടി മണ്ഡലത്തിലെയും ലീഗ് ഭാരവാഹികൾ പറഞ്ഞിരുന്നത്. പത്രസമ്മേളനം നടത്തി നുണയുടെ പുകമറ സൃഷ്ടിച്ച് ഇടതുപക്ഷത്തെ കുറ്റവാളികളാക്കി മാറ്റാൻ ശ്രമിച്ച ലീഗ് നേതൃത്വം ഇപ്പോൾ അപഹാസ്യരായി.ഇത്തരത്തിലുണ്ടായ മറ്റു സംഭവങ്ങളിലും സത്യസന്ധമായ അന്വേഷണം നടത്തണമെന്നും സി.പി.എം സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.