നാദാപുരം; ഡി വൈ എഫ് ഐ പ്രവർത്തകൻ ഷിബിനെ കൊലപ്പെടുത്തിയ ക്രിമിനലുകളെ സഹായിക്കുന്ന വിധത്തിൽ കേസന്വേഷണം അട്ടിമറിക്കാൻ ആസൂത്രിത നീക്കം നടക്കുന്നുവെന്ന ആരോപണവുമായി സി പി എം രംഗത്ത്.നാദാപുരത്തെ തൂണേരിയിൽ നടന്ന പ്രതിഷേധ ധർണ എ കെ ബാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു
നാദാപുരത്ത് സമാധാനം പുലർന്നുകാണാൻ അത്മാർത്തമായി ആഗ്രഹിക്കുന്ന പ്രസ്ഥാനമാണ് സി പി എം മുൻകാല ചരിത്രവും അതുതന്നെയാണ്,എന്നാൽ സി പി എംപ്രവർത്തകരെ ഏകപക്ഷീയമായി കടന്നാക്രമിക്കുകയും ക്രിമിനൽ സംഘംങ്ൾക്ക് എല്ലാവിധ പിന്തുണയേകുകയുമാണ് അധികാരികൾ ചെയ്യുന്നത് ഷിബിൻ കൊല്ലപ്പെട്ട സമയത്ത് തന്നെ പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നുവെങ്കിൽ നാദാപുരത്ത് കലാപം ഉണ്ടാകുമായിരുന്നില്ല.
മത തീവ്രവാദ കക്ഷികൾ നാദാപുരത്ത് വർഗീയ ദ്രുവീകരണം ഉണ്ടാക്കാനും കിണഞ്ഞു ശ്രമിച്ചു കൊണ്ടിരിക്കുന്നു ഹിന്ദു മുസ്ലീം വേര്തിരിവ് സൃഷ്ടിച്ചു മനുഷ്യരെ തമ്മിലടിപ്പിക്കാനുള്ള വിദ്വംസക ശക്തികളുടെ നീക്കം തിരിച്ചറിയണം മത തീവ്രവാധത്തിനെതിരെ മാനവികതയുടെ സന്ദേശം ഉയർത്തി പിടിക്കാൻ കഴിയണം അതിനുള്ള കഠിന ശ്രമമാണ് സി പി എം പ്രവർത്തകർ നാദാപുരത്ത് നടത്തുന്നത് എ കെ ബാലൻപറഞ്ഞു നെല്ലാചെരി ബാലൻ അധ്യക്ഷത വഹിച്ചു ഇ എം ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.







