കോഴിക്കോട്: മദ്യനയത്തിന്റെ ഭാഗമായി ബാര്‍ നിര്‍ത്തിയ സാഹചര്യത്തില്‍ വീട്ടിലെ സ്‌ത്രീകളുടെ സുരക്ഷ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് നടന്‍ സുരേഷ് ഗോപി. എന്നാല്‍ താന്‍ സര്‍ക്കാരിന്റെ മദ്യനയത്തിന് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാറുകള്‍ പൂട്ടിയതോടെ വീടുകള്‍ ബാറാകുന്ന അവസ്‌ഥയാണുള്ളത്. ഈ സാഹചര്യത്തില്‍ അച്‌ഛന്മാര്‍ക്കൊപ്പം പല മാമന്മാരും വീട്ടിലെത്തി മദ്യപാനം തുടങ്ങും. ഇത് വീട്ടിലെ പെണ്‍കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് ചെറുവറ്റയില്‍ സേവാ ഭാരതി ബാലികാ സദനത്തിന്റെ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.







