Home » » മെഡിക്കല്‍ പ്രവേശന പരീക്ഷ പി. ഹിബയ്‌ക്ക് ഒന്നാം റാങ്ക്‌.

മെഡിക്കല്‍ പ്രവേശന പരീക്ഷ പി. ഹിബയ്‌ക്ക് ഒന്നാം റാങ്ക്‌.

Written By Unknown on Wednesday, 20 May 2015 | 04:01

തിരുവനന്തപുരം : സംസ്‌ഥാനത്തെ മെഡിക്കല്‍-എഞ്ചിനീയറിങ്‌ പ്രവേശന പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്‌ദുറബ്ബ്‌ തിരുവനന്തപുരത്ത്‌ നടത്തിയ വാര്‍ത്താസമ്മേനത്തിലാണ്‌ ഫലം പ്രഖ്യാപിച്ചത്‌. എഞ്ചിനീയറിംങ്‌ വിഭാഗത്തില്‍ 75,258 പേരും മെഡിക്കല്‍ വിഭാഗത്തില്‍ 85,829 പേരും യോഗ്യത നേടി. ആദ്യത്തെ പത്തില്‍ ആറു റാങ്കും പെണ്‍കുട്ടികളാണ്‌ സ്വന്തമാക്കിയത്‌.
മെഡിക്കല്‍ വിഭാഗത്തില്‍ മഞ്ചേരി സ്വദേശി പി. ഹിബയ്‌ക്കാണ്‌ ഒന്നാം റാങ്ക്‌. എറണാകുളം സ്വദേശി മറിയം റാഫിയ രണ്ടാം റാങ്കിന്‌ അര്‍ഹയായി. കൊല്ലം സ്വദേശി അജീഷ്‌ സാബുവു മൂന്നാം റാങ്ക്‌ നേടി. എസ്സി വിഭാഗത്തില്‍ മലപ്പുറം സ്വദേശി നിര്‍മല്‍ കൃഷ്‌ണനും എസ്‌ടി വിഭാഗത്തില്‍ കോട്ടയം കുമരകം സ്വദേശി ലക്ഷ്‌മി പാര്‍വതിയും ഒന്നാം റാങ്കിന്‌ അര്‍ഹരായി.
മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്‌റ്റും എന്‍ജിനിയറിംഗ്‌ പ്രവേശന പരീക്ഷയെഴുതിയ വിദ്യാര്‍ഥികളുടെ സ്‌കോറുമാണ്‌ ഇന്ന്‌ പ്രഖ്യാപിച്ചത്‌. മെഡിക്കല്‍ വിഭാഗത്തില്‍ 1,07,380 വിദ്യാര്‍ഥികളും എന്‍ജിനിയറിംഗില്‍ 11,6111 വിദ്യാര്‍ഥികളുമാണു പരീക്ഷയെഴുതിയത്‌. പ്ലസ്‌ടു പരീക്ഷയുടെ മാര്‍ക്കു കൂടി ചേര്‍ത്ത ശേഷമായിരിക്കും എന്‍ജിനിയറിംഗ്‌ പ്രവേശന പരീക്ഷയുടെ റാങ്ക്‌ ലിസ്‌റ്റ് പ്രഖ്യാപിക്കുക. 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.