Home » , » സാംസ്‌കാരിക കൂട്ടായ്‌മ ഒരുക്കി ഒലീവ്‌ ബിബ്ലിയോ

സാംസ്‌കാരിക കൂട്ടായ്‌മ ഒരുക്കി ഒലീവ്‌ ബിബ്ലിയോ

Written By Unknown on Friday, 15 May 2015 | 06:13

കോഴിക്കോട്‌ : കംപ്യുട്ടറിലെ ഗെയിമുകളും വാട്‌സ്‌അപ്പും ഫെയ്‌സ്‌ബുക്കും ഉപയോഗിച്ചു നേരം പോക്കുന്നവര്‍ക്ക്‌ ചരിത്രമുറങ്ങുന്ന കോഴിക്കോടിന്റെ മണ്ണില്‍ വൈവിധ്യങ്ങളായ പുസ്‌തക ശേഖരങ്ങളുമായി ഒലിവ്‌ ബിബ്ലിയോ 2015 അന്താരാഷട്ര വിപണന മേള ചരിത്രം സൃഷ്‌ടിച്ചുകൊണ്ട്‌ മുന്നേറുന്നു.
കോഴിക്കോട്‌ മിനിബൈപ്പാസിലെ സരോവരം ബയോപാര്‍ക്കിന്‌ എതിര്‍വശത്ത്‌ തയ്യാറാക്കിയ ഒലിവ്‌ ഗ്രൗണ്ടിലാണ്‌ പ്രദര്‍ശനം. ദിവസവും രാവിലെ 11 മണി മുതല്‍ ആരംഭിക്കുന്ന പ്രദര്‍ശനത്തിന്‌ വന്‍ജനപങ്കാളിത്തമാണുളളത്‌.
ചുട്ടുപൊളളുന്ന വേനലവധിയില്‍ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന്‌ നമ്മള്‍ വിലപിച്ചുകൊണ്ടികിരിക്കുന്ന വായനക്ക്‌ മറ്റൊരു മുഖം നല്‍കാനാണ്‌ സംഘാടകരുടെ ശ്രമം. സീരീയസ്‌ പുസ്‌തകങ്ങളെ ഇഷ്‌ടപ്പെടുന്ന മാതാപിതാക്കളോടൊപ്പം കോമിക്‌ പുസ്‌തകങ്ങള്‍തിരഞ്ഞടുക്കാന്‍ മക്കള്‍ക്കും അവസരം നല്‍കുന്നുവെന്നത്‌ ശ്രദ്ധേയമാണ്‌. 100 ഓളം പ്രസാധകരുടെ 2 ലക്ഷത്തോളം പുസ്‌തകങ്ങള്‍ മേളയിലുണ്ട്‌. സാംസ്‌കാരിക ചര്‍ച്ചകളും പുസ്‌തകപ്രകാശനങ്ങളും കലാപരിപാടികളും ഭക്ഷ്യമേളയും  ബിബ്ലിയോയിൽ നടക്കുന്നു.
6 ഓളം കുടുംബശ്രീ യുണിറ്റികളുടെ വൈവിധ്യമായ ഫുഡ്‌കോര്‍ട്ടില്‍ നാടന്‍ വിഭനങ്ങളുടെ കോഴിക്കോടന്‍ തനിമ വിളിച്ചോതുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളോടൊപ്പം ന്യൂജനഷേന്‍ ഹരമായ കുലുക്കി സര്‍ബ്ബത്ത്‌ മേളയെ വര്‍ണ്ണാഭമാക്കുന്നു. മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം ചക്കമഹോത്സവമാണ്‌ ചക്കബിരിയാണി. ചക്കപ്പുഴുക്ക്‌,ചക്കത്തോരന്‍,ചക്കബജി,ചക്കപ്പായസം തുടങ്ങി ചക്കകൊണ്ടുളള മുപ്പതോളം ഇനങ്ങളാണ്‌ ചക്ക മഹോത്സവത്തിലുളളത്‌.
പതിനായിരത്തോളംവൈവിധ്യമാര്‍ന്നസി.ഡി.കളുടെ പ്രദര്‍ശനത്തോടൊപ്പെം സ്‌കൂള്‍ ബസാര്‍, കലാഗ്രാമം കൂടാതെ പ്രമുഖ കലാകരാന്മായ ഞരളത്ത്‌ ഹരിഗോവിന്റെ സോപാനസംഗീതം,നജീം അര്‍ഷാദിന്റെ സംഗീതവിരുന്ന്‌, ഉമ്പായിയുടെ ഗസല്‍, കരുണാമൂര്‍ത്തിയുടെ മല്‍ഹാര്‍ വിത്ത്‌ റിഥം, കെ.ജെ ചക്രവാണിയുടെ ശാസ്‌തീയ സംഗീതം, തോപ്പില്‍ ആന്റോയുടെ ഗാനമേള,നാടകം കവിയരങ്ങ്‌,സംസ്ഥാനസ്‌കൂള്‍ കലോത്സവ വിജയികളുടെ വൈവിധ്യങ്ങളായ കലാവിരുന്ന്‌ തുടങ്ങിയവരുടെ കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്‌.
കേരളത്തിനകത്തും പുറത്തുമായുളള നുറോളം എഴുത്തുകാര്‍ പങ്കെടുക്കുന്നതോടൊപ്പെം അവരുമായി യുവതനമുറയ്‌ക്ക്‌ സംവദിക്കാനുളള അവരസവും ബിബ്ലിയോ ഒരുക്കിയുട്ടുണ്ട്‌. ഇവിടെ പുസ്‌തകള്‍ക്ക്‌ 10 ശതമാനം മുതല്‍50 ശതമാനം വരെ വിലക്കിഴിവും ലഭിക്കുന്നുണ്ട്‌. മെയ്‌ 21 ന്‌ മേള സമാപിക്കും.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.