Home » » എം.ഐ.ഷാനവാസിനുംജയന്തിനുമെതിരെ പരാതിയുമായി ടി.സിദ്ദിഖ്.

എം.ഐ.ഷാനവാസിനുംജയന്തിനുമെതിരെ പരാതിയുമായി ടി.സിദ്ദിഖ്.

Written By Unknown on Saturday, 23 May 2015 | 04:16

കോഴിക്കോട് : കോൺഗ്രസിന്റെ ലോക്‌സഭാംഗം എം.ഐ.ഷാനവാസിനും കെ.പി.സി.സി സെക്രട്ടറി ജയന്തിനുമെതിരെ പരാതിയുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.സിദ്ദിഖ് പൊലീസിൽ പരാതി നൽകി. തന്റെ സ്വകാര്യ ജീവിതത്തെയും പൊതു ജീവിതത്തെയും തകർക്കാനും രാഷ്ട്രീയമായി ഉന്മൂലനം ചെയ്യാൻ ഷാനവാസും ജയന്തും ശ്രമിക്കുകയാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും സിദ്ദിഖ് പരാതിയിൽ ആവശ്യപ്പെട്ടു.

ഒരിക്കലും ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്ന് പറഞ്ഞു തന്നെ അപകീർത്തിപ്പെടുത്താനും രാഷ്ട്രീയമായി തകർക്കാനും ശ്രമിക്കുന്ന ഷാനവാസ് ഉൾപ്പെടെയുള്ള ആളുകൾ ഗൂഢാലോചന നടത്തി മുൻഭാര്യ നസീമയെയും മക്കളെയും ആക്രമിക്കുമെന്ന് താൻ കരുതുന്നു. എന്നിട്ട് ആ കുറ്റം തന്റെ തലയിൽ വച്ച് കെട്ടാനാണ് ഷാനവാസും സംഘവും ശ്രമിക്കുന്നത്. അതിനാൽ നീസമയ്ക്കും മക്കൾക്കും മതിയായ പൊലീസ് സുരക്ഷ നൽകണമെന്നും പൊലീസിൽ നൽകിയ പരാതിയിൽ സിദ്ദിഖ് ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ ഭാര്യയെ താനും സഹോദരന്മാരും ചേർന്ന് ആക്രമിച്ചു എന്ന വ്യാജപ്രചരണം നടത്തുകയാണ്. തന്റെ സഹോദരന്മാർ കണ്ണൂരിലാണെന്നും സിദ്ദിഖ് പറയുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.