Home » » സിദ്ദിഖിനെതിരെ കൊലപാതക ശ്രമത്തിന്‌ കേസെടുക്കണം.

സിദ്ദിഖിനെതിരെ കൊലപാതക ശ്രമത്തിന്‌ കേസെടുക്കണം.

Written By Unknown on Saturday, 23 May 2015 | 02:29

കോഴിക്കോട്;യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവ്‌ ടി.സിദ്ദിഖ്‌ ഭാര്യയെയും മക്കളേയും നിഷ്‌കരുണം ഉപേക്ഷിച്ച്‌ മറ്റൊരു വിവാഹം ചെയ്യുകയുണ്ടായി. ഭാര്യ നസീമക്ക്‌ അസുഖം വന്നപ്പോഴാണ്‌ മനുഷ്യത്വരഹിതമായ തീരുമാനം സിദ്ദിഖ്‌ കൈക്കൊണ്ടത്‌. കഴിഞ്ഞ പാലമെന്റ്‌ തെരഞ്ഞെടുപ്പില്‍ കാസര്‍ഗോഡ്‌ നിയോജകമണ്‌ഡലത്തില്‍ മത്സരിക്കുമ്പോള്‍ തന്റെ ഭാര്യക്ക്‌ ക്യാന്‍സര്‍ രോഗമാണെന്നും താന്‍ വലിയ മാനസിക പ്രയാസത്തിലാണെന്നും പ്രചരിപ്പിച്ച്‌ സഹതാപവോട്ട്‌ നേടാന്‍ ശ്രമിച്ചയാളാണ്‌ സിദ്ദിഖ്‌. എന്നാല്‍ തന്റെ മക്കളുടെ അമ്മയുടെ രോഗം ചികിത്സിച്ച്‌ മാറ്റാന്‍ ശ്രമിക്കാതെ സ്വന്തം ജീവിത സുഖം തേടി പോവുകയാണ്‌ സിദ്ദിഖ്‌ ചെയ്‌തത്‌. ഒരു രാഷ്‌ട്രീയ നേതാവില്‍നിന്ന്‌ മാത്രമല്ല സാധാരണ മനുഷ്യനില്‍ നിന്നും പ്രതീക്ഷിക്കാന്‍ കഴിയാത്ത ക്രൂരതയാണ്‌ ഇത്‌. സിദ്ദിഖില്‍നിന്ന്‌ തനിക്കും മക്കള്‍ക്കും ജീവനാംശം കിട്ടണമെന്നും കൂടെ താമസിച്ചപ്പോള്‍ സിദ്ദിഖ്‌ നടത്തിയ ശാരീരിക ആക്രമണത്തിനും ഗാര്‍ഹിക പീഢന നിയമപ്രകാരം കേസെടുക്കണമെന്നും നസീമ ആവശ്യപ്പെട്ടു. ക്യാന്‍സര്‍ രോഗത്തിന്‌ ചികിത്സ തേടി ആശുപത്രിയിലെത്തിയ നസീമയെ ആശുപത്രിയില്‍വന്ന്‌ കൊന്ന്‌ കളയുമെന്ന്‌ ഭീഷണിപ്പെടുത്തുകയാണ്‌ സിദ്ദിഖ്‌ ചെയ്‌തത്‌. നസീമയുടെയും മക്കളുടെയും ജീവനെടുക്കുമെന്ന്‌ ആക്രോശിച്ച്‌ സിദ്ദിഖ്‌ അവരെ തള്ളിയിടാന്‍ ശ്രമിച്ചു. ഗുണ്ടകളെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്‌. നിരാലംബയായ സ്‌ത്രീയേയും കുട്ടികളേയും പരസ്യമായി കയ്യേറ്റം ചെയ്‌ത സിദ്ദിഖിനെതിരെ ക്രിമിനല്‍കുറ്റത്തിന്‌ കേസെടുക്കണം. സിദ്ദിഖിനെ അറസ്റ്റ്‌ ചെയ്‌ത്‌ സമഗ്രമായ അന്വേഷണത്തിന്‌ ഗവണ്‍മെന്റ്‌ ഉത്തരവിടണം. 
 
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.