തിരുവനന്തപുരം: അന്തരിച്ച നടി ശ്രീവിദ്യയുടെ സ്വത്ത് ദുരുപയോഗം ചെയ്‌തെന്ന കേസില്‍ കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എക്കെതിരേ ക്രൈംബ്രാഞ്ച് അന്വേഷണം. ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ആഭ്യന്തരമന്ത്രിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നിര്‍ദേശം നല്‍കിയത്. ആറുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. കഴിഞ്ഞ ദിവസം ശങ്കരരാമന്റെ പരാതി ഡി.ജി.പിക്കു കൈമാറിയിരുന്നു. ശ്രീവിദ്യയുടെ സ്വത്തുക്കള്‍ ഗണേഷ് കുമാര്‍ ദുരുപയോഗം ചെയ്‌തെന്നും വില്‍പത്രത്തിലെ വ്യവസ്‌ഥകള്‍ പ്രകാരം തന്റെ രണ്ടു മക്കള്‍ക്ക് ലഭിക്കേണ്ട സ്വത്തുക്കള്‍ ഗണേഷ് കുമാര്‍ മറിച്ചുവിറ്റെന്നുമാണ് ശങ്കരരാമന്റെ പരാതി. ലോകായുക്‌തയിലും ഇതുസംബന്ധിച്ച് കേസുണ്ട്.








