കൊച്ചി: ആദിവാസികള്‍ക്കു ഭൂമി വിട്ടു കൊടുക്കുക, കാതിക്കുടം നിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, പശ്‌ചിമ ഘട്ടത്തിലെ സായുധ സമരം തുടരുക തന്നെ ചെയ്യും, നക്‌സല്‍ ബാരി സിന്ദാബാദ് തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി രൂപേഷ് കോടതിയുടെ ഒന്നാമത്തെ നിലയിലേക്കു കയറിപ്പോയപ്പോള്‍ പിന്നാലെ വന്ന ഷൈന, തങ്ങള്‍ക്ക് പോലീസ് കസ്‌റ്റഡിയില്‍ രണ്ടു തവണ വധഭീഷണിയുണ്ടായെന്നും ദിവസവും പോലീസ് ചോദ്യം ചെയ്യലിന്റെ പേരില്‍ ഭീഷണിപ്പെടുത്തുകയാണെന്നും മാധ്യമ പ്രവര്‍ത്തകരോട് വിളിച്ചു പറഞ്ഞു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കി അഞ്ചു മണിയോടെ തിരിച്ചിറങ്ങിയപ്പോഴും പോലീസ് വാഹനത്തില്‍ കയറുന്നതുവരെ രൂപേഷ് ഉച്ചത്തില്‍ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നുണ്ടായിരുന്നു.
ഇന്നലെ മൂന്ന് മണിക്കാണു കനത്ത പോലീസ് സുരക്ഷയില്‍ ഇവരെ കൊച്ചിയിലെ പ്രത്യേക കൊടതിയില്‍ ഹാജരാക്കിയത്. കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന ഇവരെ കേരളത്തിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് നേരിട്ടെത്തി കസ്‌റ്റഡിയില്‍ വാങ്ങി കൊച്ചിയിലെത്തിക്കുകയായിരുന്നു. 20ന് ഇരുവരെയും ഹാജരാക്കാനാവശ്യപ്പെട്ട് അഡീഷണല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച ട്രാന്‍സിറ്റ് വാറന്റിന്റെ അടിസ്‌ഥാനത്തില്‍ കേരള പോലീസ് വന്‍സുരക്ഷാ സന്നാഹങ്ങളോടെയാണു കലൂരിലെ സി.ബി.ഐ കോടതിയിലെത്തിച്ചത്. ഐ.എസ്.ഐ.ടി. എസ്.പി: ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കമാന്‍ഡോകളടക്കം 30 അംഗ പോലീസ് സംഘം മാവോയിസ്‌റ്റ് നേതാക്കള്‍ക്ക് സുരക്ഷയൊരുക്കി.
ഇവരെ കസ്‌റ്റഡിയില്‍ വിട്ടുകിട്ടിയാല്‍ കളമശേരി എ.ആര്‍ ക്യാമ്പിലാകും ചോദ്യം ചെയ്യുക. ഇതിനായി പ്രത്യേക സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിട്ടുണ്ട്.പോരാട്ടം സംഘടനയുടെ നേതൃത്വത്തില്‍ കോടതിക്ക് പുറത്ത് രൂപേഷിനും ഷൈനയ്‌ക്കും അഭിവാദ്യം അര്‍പ്പിച്ച് പ്രകടനം നടത്തി. ഇതിനിടെ കാട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുപോകുമ്പോള്‍ കൊലപ്പെടുത്തുമെന്നു കേരളാ പോലീസ് ഭീഷണിപ്പെടുത്തിയെന്ന് രൂപേഷും ഷൈനയും തന്നോട് പറഞ്ഞതായി മകള്‍ ആമി പറഞ്ഞു.