Home » » മുസ്ലിംലീഗുമായി ചേര്‍ന്ന്‌ അടവുനയത്തിനു സി.പി.എം. നീക്കം.

മുസ്ലിംലീഗുമായി ചേര്‍ന്ന്‌ അടവുനയത്തിനു സി.പി.എം. നീക്കം.

Written By Unknown on Wednesday, 20 May 2015 | 17:46

തിരുവനന്തപുരം: മുസ്ലിംലീഗുമായി ചേര്‍ന്ന്‌ അടവുനയത്തിനു സി.പി.എം. നീക്കം. ഇതു സംബന്ധിച്ച ആദ്യസന്ദേശം നല്‍കിയതു പാര്‍ട്ടി കേന്ദ്രസമിതിയംഗം ഇ.പി. ജയരാജന്‍. കേന്ദ്രസമിതിയംഗവും മുന്‍മന്ത്രിയുമായ എളമരം കരീം മലബാര്‍ സിമെന്റ്‌സ്‌ അഴിമതിയാരോപണത്തില്‍ കുടുങ്ങിയതും ലീഗുമായി കൈകോര്‍ക്കാന്‍ സി.പി.എം. നേതൃത്വത്തെ പ്രേരിപ്പിക്കുന്നു.
എളമരം കരീമിനെതിരേ ഉയര്‍ന്ന ആരോപണവും വി.എസ്‌. അച്യുതാനന്ദന്‍ സംസ്‌ഥാനനേതൃത്വത്തിനെതിരേ ഉയര്‍ത്തിയ ആരോപണങ്ങളും ഇന്നു ചേരുന്ന സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ ചര്‍ച്ചചെയ്യും. വി.എസിന്റെ ആരോപണങ്ങളെക്കുറിച്ചു മറുപടി പറയേണ്ടതു കേരളാഘടകമാണെന്നു ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്‌തമാക്കിയ സാഹചര്യത്തില്‍ അതും സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ തയാറാക്കും.
ലീഗിനെ കൂട്ടുപിടിച്ച്‌ എളമരത്തെ രക്ഷിക്കാനാകുമെന്നു സി.പി.എമ്മില്‍ ഒരുവിഭാഗം കരുതുന്നു. ലീഗ്‌ നേതൃത്വം ഇതിനോട്‌ അനുഭാവപൂര്‍വംപ്രതികരിച്ചിട്ടില്ല.
മുമ്പ്‌ ലീഗുമായി അടവുനയമുണ്ടാക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചതിന്റെ പേരിലാണ്‌ എം.വി. രാഘവനും കൂട്ടര്‍ക്കും പാര്‍ട്ടി വിടേണ്ടിവന്നത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.