Home » » എള്ള്‌ ചിക്കന്‍ ഹിറ്റായി

എള്ള്‌ ചിക്കന്‍ ഹിറ്റായി

Written By Unknown on Friday, 15 May 2015 | 06:45

കോഴിക്കോട്; ചിക്കന്റെ എല്ലാ വക ഭേദങ്ങളുമറിയാവുന്ന കോഴിക്കോട്ടുകാര്‍ക്ക്‌ മുന്നില്‍ പുതിയ വിഭവം,എള്ള്‌ ചിക്കന്‍ എന്തായാലുമത്‌ ഹിറ്റായി മലബാറുകാര്‍ ശീലിച്ചിട്ടില്ലാത്ത ഈ എളളുചിക്കനാണ്‌ കുടുബശ്രീ. ഭക്ഷ്യമേളയില്‍ ഭക്ഷ്യപ്രേമികളെ ആകര്‍ഷിക്കുന്നത്‌.
കോഴിക്കോട്‌ സവോരം പാര്‍ക്കിനു സമീപ ജാഫര്‍ഖാന്‍ കോളനി റോഡില്‍ നടക്കുന്ന ബിബ്ലിയോ നഗരിയിലാണ്‌ ഭക്ഷ്യ വിഭനങ്ങളുടെ വിസ്‌മ.ങ്ങള്‍ രസക്കാഴ്‌ചകളാവുന്നത്‌. ചിക്കന്‍ വിഭവങ്ങളുടെ പൂറമെ ചക്ക മഹോത്സവും കോഴിക്കോട്‌ നിവാസികള്‍ക്ക്‌ കൗതുകമാവുകയാണ്‌.
ചക്ക കൊണ്ടുളള മുപ്പതില്‍പ്പരം വിഭവങ്ങള്‍ ഒരുക്കി കോഴിക്കോട്ടുകാരെ കാത്തിരിക്കുകയാണ്‌ ഒരു കൂട്ടം കുടുംബശ്രീ പ്രവര്‍ത്തകര്‍ .ഫാസ്റ്റ്‌ ഫുഡിന്റെയും പൊങ്ങച്ചത്തിന്റെയും ഇക്കാലത്താണ്‌ വിഷമയമില്ലാത്ത തീര്‍ത്തും കറി,ചക്ക ബജി,ചക്ക തോരന്‍,ചക്ക പുഴുക്ക്‌, ചക്ക അട, ചക്ക വട ചക്ക കൊണ്ടുളള ഹല്‍വ തുടങ്ങിയ നാവില്‍ തേനൂറുന്ന ചക്കപ്പായസം വരെ ഒരുക്കിയിട്ടുണ്ടവര്‍.
കോഴിക്കോട്‌ സരോവരം ബയേപര്‍ക്കിനു സമീപം ജാഫര്‍ഖാന്‍ കോളനി റോഡില്‍ നടക്കുന്ന ബിബ്ലിയോ 2015 വിപണനമേളയോടനുബന്ധിച്ചാണ്‌ ഈ ചക്ക മഹോത്സവം ദിവസം തോറും വന്‍ തിരക്കാണ്‌ ഇവിടെ കാണുന്നത്‌. ചക്ക കൊണ്ടുളള വിഭവങ്ങള്‍നുണഞ്ഞതിനു ശേഷം ചക്ക കൊണ്ട്‌ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമോ എന്ന്‌ അത്ഭുതത്തോടെ ചോദ#ിക്കുന്നവരുണ്ട്‌. എല്ലാവരില്‍ നിന്നും നല്ല പ്രതികരണമാണ്‌ ലഭിക്കുന്നത്‌. എന്ന്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ പറഞ്ഞു.

ആധൂനിക യുഗത്തില്‍ നാം തീര്‍ത്തും പുറംതളളിയ ചക്കയെ ജനകീയ മാക്കുന്നതില്‍ഇവര്‍വഹിക്കുന്നപങ്ക്‌തീര്‍ത്തും പ്രോത്സാഹിപ്പിക്കിപ്പെടേണ്ടതാണ്‌. ഏപ്രില്‍ 25 ന്‌ ആരംഭിച്ച ചക്ക ഫെസ്റ്റില്‍ മെയ്‌ 25 ന്‌ അവസാനിപ്പിക്കും.
ഭക്ഷ്യമേളയ്‌ക്കപ്പുറം കലാസന്ധ്യകളുടെ നിയറവും ബിബ്ലിയോയെ നഗരവാസികള്‍ക്ക്‌ വ്യത്യസ്‌ത അനുഭവമാക്കുകയാണ്‌.മെയ്‌ 25വരെ നീളുന്ന ഒരോ വൈകുന്നേരങ്ങളിലും അതുല്യ കലാകാരന്മാരുടെ വ്യത്യസ്‌ത കലാപ്രകടനങ്ങള്‍ക്കാണ്‌ ബിബ്ലിയോ നഗരി സാക്ഷ്യം വഹിക്കും.
കേരള ടുറിസത്തിന്റെയും കുടുംബശ്രീയുടെയും ഓരോ ദിവസവും അതുല്യഎഴുത്തുക്കാരുടെസാന്നിധ്യവുംപുസ്‌തകപ്രകാശനനങ്ങളും ശ്രദ്ധേയമാവുന്നുണ്ട്‌.പുസ്‌തകമേളയ്‌ക്കൊപ്പംവ്യാപാര വിപണന മേള,സ്‌കൂള്‍ ബസാര്‍. ഡി.സി.ഫെസ്റ്റ്‌ പാരീസ്‌ മോഹന്‍കുമാറിന്റെ ചിത്രപ്രദര്‍ശനം തുടങ്ങിയ സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ഒട്ടനവധി വിഭവങ്ങള്‍ ബിബ്ലിയോയിലുണ്ട്‌. പ്രവേശനം സൗജന്യമാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.