കോഴിക്കോട്: പെട്രോളിന്റെയും ഡീസലിന്റെയും വില ഇന്നലെ ചേർന്ന എണ്ണക്കമ്പനികൾ കുത്തനെ കൂട്ടി. പെട്രോൾ വില ലിറ്ററിന് 3.13 രൂപയും ഡീസൽ വില ലിറ്ററിന് 2.71 രൂപയുമാണ് കൂട്ടിയത്. ഇക്കഴിഞ്ഞ, ഏപ്രിൽ 30ന് പെട്രോൾ വില ലിറ്ററിന് 3.96 രൂപയും ഡീസൽ വില ലിറ്ററിന് 2.37 രൂപയും കൂട്ടിയിരുന്നു.
കഴിഞ്ഞ 15 ദിവസത്തിനിടെ മാത്രം പെട്രോളിന് കൂടിയത് ലിറ്ററിന് 7.09 രൂപയും ഡീസലിന് കൂടിയത് 5.08 രൂപയുമാണ്. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില വർദ്ധിച്ചതിനെ തുടർന്നാണ് എണ്ണക്കമ്പനികൾ ഇന്നലെ പെട്രോൾ, ഡീസൽ വില കൂട്ടിയത്. ഡോളറിനെതിരെ രൂപയുടെ മൂല്യം നേരിട്ട കനത്ത ഇടിവും ഇന്ധന വില കൂട്ടാൻ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചു. ക്രൂഡോയിൽ, ബ്രെന്റ് ക്രൂഡോയിൽ വിലകൾ ഈവർഷത്തെ ഉയർന്ന നിരക്കിലാണ് രാജ്യാന്തര വ്യാപാരം. ഇന്നലെ ബ്രെന്റ് ക്രൂഡ് ബാരലിന് 66.64 ഡോളറും ക്രൂഡോയിൽ ബാരലിന് 59.73 ഡോളറും രേഖപ്പെടുത്തി.
ഈവർഷം മൂന്നുമാസത്തിനിടെ നാലാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഫെബ്രുവരി 16നും മാർച്ച് ഒന്നിനും വില കൂട്ടിയിരുന്നു.