ന്യൂഡൽഹി: ഇടതുമുന്നണിയെ ശിഥിലമാക്കിയത് പാർട്ടിയുടെ പഴയ കേന്ദ്ര, സംസ്ഥാന നേതാക്കളാണെന്ന വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവന തള്ളി സി.പി.എം പൊളിറ്റ് ബ്യൂറോ പത്രക്കുറിപ്പിറക്കി. വി.എസിനെ പരസ്യമായി ശാസിക്കുന്നതിന് തുല്യമാണ് പൊളിറ്റ് ബ്യൂറോയുടെ നടപടി. സാധാരണ പരസ്യ ശാസന നൽകുമ്പോഴാണ് പരസ്യ പ്രസ്താവന പുറപ്പെടുവിക്കുന്നത്. വി.എസിന്റെ പ്രസ്താവന തെറ്റും അടിസ്ഥാന രഹിതവും പാർട്ടി താത്‌പര്യങ്ങൾക്ക് വിരുദ്ധവുമാണെന്ന് പി.ബി പറഞ്ഞു.
കഴിഞ്ഞ ദിവസം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനെയും മുൻ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയുമാണ് വി.എസ് ലക്ഷ്യം വച്ചത്. 2004നു ശേഷം സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വം കൈക്കൊണ്ട തെറ്റായ നിലപാടുകൾ പാർട്ടിയുടെ ശിഥിലീകരണത്തിന് കാരണമായെന്ന് വി. എസ് പറഞ്ഞിരുന്നു. പാർട്ടി തെറ്റ് തിരുത്തിയാണ് മുന്നോട്ട് പോകുന്നതെങ്കിലും പഴയ സെക്രട്ടറിയുടെ തെറ്റായ നിലപാടുകളുടെ ശേഷിപ്പ് പുതിയ സെക്രട്ടറിക്കുമുണ്ടെന്ന സംശയം പ്രകടിപ്പിച്ച് ഇപ്പോഴത്തെ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും പരോക്ഷമായി കുറ്റപ്പെടുത്തി. പക്വതയുള്ള ആളുകളെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്താതിരുന്നത് അതിനാലാണെന്നും വി.എസ് പറഞ്ഞു.
വി.എസിന്റെ പ്രസ്താവന തള്ളി പി.ബി പ്രസ്താവനയിറക്കുന്നത് ഇതാദ്യമല്ല. എന്നാൽ കേന്ദ്രത്തിൽ കാരാട്ട് മാറി സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറിയായ ശേഷവും വി.എസിനെതിരെ പരസ്യ ശാസനയ്ക്ക് തുല്യമായ നടപടിയുണ്ടായി എന്നതാണ് പ്രത്യേകത. വി.എസിന്റെ നിലപാടുകളോട് ആഭിമുഖ്യം പുലർത്തിയിരുന്ന ആളാണ് യെച്ചൂരി. അത് കൊണ്ടാണ് യെച്ചൂരിയുടെ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിത്വത്തെ പാർട്ടി കേരള ഘടകം ആദ്യം എതിർത്തതും . യെച്ചൂരി പാർട്ടി ജനറൽ സെക്രട്ടറിയായതോടെ വി.എസ് അനുകൂല വിഭാഗത്തിൽ ഉണർവും പ്രത്യക്ഷപ്പെട്ടിരുന്നു. സംസ്ഥാന സെക്രട്ടേറിയറ്റ് രൂപീകരണത്തിൽ ഔദ്യോഗിക പാനലിനെതിരെ എട്ടു പേർ വോട്ട് ചെയ്യുന്നതിൽ വരെ അതെത്തി. സംസ്ഥാന കമ്മിറ്റിയിൽ വി.എസ് വിഭാഗം ശബ്ദമുയർത്തി സംസാരിക്കാനും തുടങ്ങി. അതിനിടയിലാണ് വി.എസിനെതിരെ നടപടി പി.ബിയിൽ നിന്നുണ്ടയത്. ആരായാലും പരിധി വിടാൻ അനുവദിക്കുകയില്ലെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ പി.ബി നൽകുന്നത്.