തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ടി.സിദ്ദിഖിനെ കുറിച്ച് നിരവധി പരാതികൾ കിട്ടിയിട്ടുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവച്ചു കൊണ്ടുള്ള സിദ്ദിഖിന്റെ കത്ത് കിട്ടി. രാജി സ്വീകരിച്ചു. സിദ്ദിഖിനോട് രാജി വയ്ക്കാൻ കെ.പി.സി.സി ആവശ്യപ്പെട്ടിട്ടില്ലെന്നും സുധീരൻ മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
രാജി സ്വീകരിക്കണമെന്ന് സിദ്ദിഖ് നിർബന്ധപൂർവം ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദിഖിനെതിരായ പരാതികളെ കുറിച്ച് പാർട്ടി പരിശോധിക്കും. രാഹുൽ ഗാന്ധിയുടെ റാലിയുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗത്തെ ഒഴിവാക്കി എന്ന് പരാതി ലഭിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കും. മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ നടപടി എടുക്കും. 27ലെ രാഹുലിന്റെ റാലി വിജയിപ്പിക്കുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നും സുധീരൻ പറഞ്ഞു.