ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത സിവിലിയന്‍
ബഹുമതിയായ ഭാരതരത്‌ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്‌ടുല്‍ക്കര്‍
രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് ഏറ്റുവാങ്ങി. രാഷ്‌ട്രപതി
ഭവനില്‍ നടന്ന ചടങ്ങില്‍ പ്രമുഖ ശാസ്‌ത്രജ്ഞന്‍ സിഎന്‍ആര്‍ റാവുവും
ഭാരതരത്‌ന ബഹുമതി സ്വീകരിച്ചു.
ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, ആദ്യ കായിക താരം എന്നീ നേട്ടങ്ങളും സച്ചിനു സ്വന്തമാക്കി. ഭാര്യ അഞ്‌ജലി മക്കളായ സാറ, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പമാണ് സച്ചിന്‍ ഭാരതരത്‌ന ഏറ്റുവാങ്ങാനെത്തിയത്. രാജ്യസഭാ അംഗം കൂടിയായ സച്ചിന്‍ പാര്‍ലമെന്റ് നടപടികളില്‍ പങ്കെടുക്കുമെന്നും സൂചനയുണ്‌ട്.
സച്ചിന്റെ വിടവാങ്ങല്‍ ടെസ്റ്റിനു പിന്നാലെ 2013 നവംബറിലാണ് സര്‍ക്കാര്‍ അദ്ദേഹത്തിനു രാജ്യത്തെ ഏറ്റവും വലിയ പരമോന്നത ബഹുമതി നല്‌കാന്‍ തീരുമാനിച്ചത്. 2013 നവംബര്‍ 14ാം തീയതി വെസ്റ്റിന്‍ഡീസിനെതിരേ സച്ചിന്‍ തന്റെ വിടവാങ്ങല്‍ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഫീല്‍ഡിലിറങ്ങിയപ്പോഴാണ് പ്രധാനമന്ത്രിയുടെ ഓഫീസ് സച്ചിന് ഭാരതരത്‌ന നല്‍കുന്നതിനെക്കുറിച്ച് കായിക മന്ത്രാലയത്തിന്റെ അഭിപ്രായം തേടിയത്. നവംബര്‍ 16ന് മത്സരം അവസാനിച്ചശേഷം സച്ചിന്റെ വിടവാങ്ങല്‍ പ്രസംഗവും കഴിഞ്ഞശേഷമാണ് ഭാരതരത്‌ന നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
നാല്‍പതുകാരനായ സച്ചിന്‍ 24 വര്‍ഷം ഇന്ത്യന്‍ നിറമണിഞ്ഞ ശേഷമാണ് രാജ്യാന്തര ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചത്. 200 ടെസ്റ്റുകളില്‍ നിന്ന് 53.58 ശരാശറിയില്‍ 15,921 റണ്‍സ് നേടിയ സച്ചിന്റെ ബാറ്റില്‍ നിന്ന് 51 സെഞ്ചുറി പിറന്നു. ഏകദിനത്തില്‍ 463 മത്സരങ്ങളില്‍ നിന്ന് 49 സെഞ്ചുറികളുടെ അകമ്പടിയോടെ 18,426 റണ്‍സും സച്ചിന്‍ സ്വന്തമാക്കി.